പാട്‌ന: ബീഹാര്‍ ലക്ഷ്മിസരായ് അശോക് ധാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പുണ്യമാസമായ ശ്രാവണില്‍ ശിവഭഗവാനു ജലസമര്‍പ്പണത്തിന് ഇന്നു രാവിലെയെത്തിയ അഭൂതപൂര്‍വ്വമായ ആരാധകര്‍ അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നു പറയുന്നു. വിവരമറിഞ്ഞു സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് സംഘം സുരക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പശ്ചിമബംഗാളില്‍ ഹോട്ടലിന് തീപിടിച്ചു 7 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭൂംജില്ലയിലെ താരാവീഥില്‍ ഇന്നു രാവിലെ ഹോട്ടലിനുണ്ടായ തീപിടിത്തത്തില്‍ 7 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുനില ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ താമസക്കാര്‍ ഉറക്കത്തിലായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ന്യൂഡെല്‍ഹിയില്‍ ഇലക്ട്രിക് റിക്ഷാബാറ്ററി പൊട്ടിത്തെറിച്ച് 17കാരനും മാതൃസഹോദരനും മരിച്ചു
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുബീര്‍ നഗറില്‍ ഇന്നു രാവിലെ ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന ഇലക്ട്രിക് ഓട്ടോ ബാറ്ററി പൊട്ടിത്തെറിച്ച് 17കാരനും മാതൃസഹോദരനും മരിച്ചു.
ബീഹാര്‍ സ്വദേശികളായ മുഹമ്മദ് സുഫേദ് (17), അമ്മാവന്‍ സഹമ്മദ് (38) എന്നിവരാണ് മരിച്ചത്. ഇ റിക്ഷ ബാറ്ററി ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. അഞ്ചുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.








