പത്തനംതിട്ടയില്‍ പ്രിയദര്‍ശിനി ബസിനെ ഒരു മുതലാളിയുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിറുത്തിയിട്ടു വഴി തടഞ്ഞു; പൊലീസ് ഇടപെട്ടു

പത്തനംതിട്ട: കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് ഒരു സ്വകാര്യ ബസുടമ തന്റെ 16 ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി തടഞ്ഞു.
തണ്ണീര്‍ത്തോട്ടില്‍ നിന്നു പത്തനംതിട്ടക്കു ഇന്നു രാവിലെ രണ്ടു പ്രിയദര്‍ശിനി ബസ്സുകള്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം പ്രിയദര്‍ശിനി സര്‍വ്വീസ് ആരംഭിക്കാന്‍ തുടങ്ങിയതോടെ വരിവരിയായി എത്തിയ ഒരാളുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി പ്രിയദര്‍ശിനിയുടെ വഴി തടയുകയായിരുന്നു. വര്‍ഷങ്ങളായി 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു സ്വകാര്യ ബസ്സുകളാണ് ഇവിടെ നിന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇതാദ്യമായാണ് പ്രിയദര്‍ശിനി ഈ റൂട്ടിലെത്തിയത്.
സ്വകാര്യ ബസ്സുകള്‍ പ്രിയദര്‍ശിനി ബസ്സുകളുടെ വഴി തടഞ്ഞതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സ്ഥിതിഗതികള്‍ വഷളാവുന്നതിനു മുമ്പു സ്ഥലത്തെത്തിയ പൊലീസ് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കു സര്‍വ്വീസ് നടത്താനുള്ള സാഹചര്യം തെളിച്ചു കൊടുത്തു.
സംഭവം തല്‍ക്കാലം ശുഭകരമായി പര്യവസാനിച്ചെങ്കിലും താമസിയാതെ കൂടുതല്‍ സങ്കീര്‍ണ്ണമായേക്കുമെന്ന് നാട്ടില്‍ ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page