കാസര്‍കോട്: ആറുമാസം മുമ്പ് ഏകമകന്‍ മരിച്ചതിനു പിന്നാലെ മാതാവ് മരിച്ചു. പുത്തിഗെ, സായിറാം മന്ദിരത്തിനു സമീപത്തെ മുണ്ടാന്തടുക്കയിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുമതി (75)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുമതിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സുമതിയുടെ മകന്‍ ലോകേഷ് ആറുമാസം മുമ്പാണ് മരണപ്പെട്ടത്. മരുമകള്‍: സ്മിത(എസ് ബി ഐ പഴയങ്ങാടി ശാഖ). സഹോദരങ്ങള്‍: ജാനകി, ഗിരിജ, പരേതരായ സീനപ്പ, ശങ്കര.







