ചിങ്ങം പിറന്നു; നാടെങ്ങും കര്‍ഷക ദിനാഘോഷം

കാസര്‍കോട്: ചിങ്ങം പിറന്നു;നാടെങ്ങും പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. അതാതു പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരെ ആദരിക്കലായിരുന്നു പ്രധാന പരിപാടി.

പുല്ലൂര്‍-പെരിയ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷകദിനാഘോഷ പരിപാടി കെ. നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിത ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി പി.കെ മഞ്ജിഷ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ മാരായ പി. മിനി, കെ.പി ദീപ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിഎ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു പത്മനാഭന്‍, നാരായണന്‍ മാടിക്കാല്‍, പഞ്ചായത്ത് അംഗങ്ങളായ സി. ശോഭന, എ വേണു, എ സന്തോഷ് കുമാര്‍, കെ ബിന്ദു, എ കൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പ്രീതി, ടി.ഷാജീവന്‍, രാജന്‍ അരീക്കര, എ ജയചന്ദ്രന്‍, രാമകൃഷ്ണന്‍ നായര്‍, കെ. കൊട്ടന്‍ സംസാരിച്ചു.

കൃഷി ഓഫീസര്‍ കെ ജയപ്രകാശ് സ്വാഗതവും അസി. കൃഷി ഓഫീസര്‍ കെ.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
മികച്ച കര്‍ഷകരായ ടി സരോജിനി, ഇ.വി സരസ്വതി, പി. നാരായണി, എ നാരായണന്‍, രാമകൃഷ്ണന്‍ നായര്‍, ആനന്ദന്‍, രഘുനാഥന്‍, കെ. ജനീഷ്, എ.കെ പ്രകാശന്‍, പി. കരുണാകരന്‍, മാസ്റ്റര്‍ ആദര്‍ശ്, കൃഷ്ണന്‍ കപ്പാത്തിക്കാല്‍ എന്നിവരെ ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page