ബന്തടുക്കയില്‍ ലഹരിവേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബന്തടുക്കയില്‍ ലഹരി വേട്ട; കെട്ടിടത്തിനു അകത്ത് സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു ബഹുനില കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി ഉത്തര്‍പ്രദേശ്, ഫാറൂഖാബാദ്, ഗഞ്ചി സ്വദേശിയായ സര്‍വേശ് കുമാറി(31)നെ അറസ്റ്റു ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ രമേശ് ബാബു, സിഇഒമാരായ ജോബി കെപി. സുബിന്‍ ഫിലിപ്, ജസ്‌ന, കെ. ചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.

പാന്റ്‌സില്‍ മൂത്രമൊഴിച്ച പ്ലേ സ്‌കൂള്‍ വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി വച്ചു പൊള്ളിച്ചു; അധ്യാപികയെ പുറത്താക്കി, കുട്ടി ആശുപത്രിയില്‍

ലക്‌നൗ: മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി നല്‍കാതിരുന്നതിനെതുടര്‍ന്ന് പാന്റ്‌സില്‍ മൂത്രമൊഴിച്ച പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു.യുപി വാരണാസിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടു സാധാരണ തുള്ളിച്ചാടി വരുന്ന കുട്ടി പ്രയാസപ്പെട്ടു നടന്നുവരുന്നതു കണ്ടു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി ദുരനുഭവം വിവരിച്ചത്. വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അധ്യാപികക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മൺപാത്ര നിർമ്മാണ സമുദായാംഗങ്ങൾക്ക് ജോലി സംവരണം ഏർപ്പെടുത്തണം: കുടുംബ സംഗമം

കാസർകോട്:മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് ജോലിസംവരണം ഏർപ്പെടുത്തണമെന്ന് കേരള മൺപാത്രനിർമാണ സമുദായ സഭ പെരിയ ശാഖ കുടുംബസംഗമം ആവശ്യപ്പെട്ടു. കായക്കുളത്ത് നടന്ന കുടുംബ സംഗമവും അനുമോദനവും കെ നീലകണ്ഠൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത മുഖ്യാതിഥിയായി. ശാഖാ പ്രസിഡന്റ് ടി. എം പ്രഭാകരൻ അധ്യക്ഷനായി.സമുദായ സ്ഥാനികരായ പിവി അമ്പു, കെ മാധവൻ, കെ ജനാർദ്ദനൻ എന്നിവർ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് മെമ്പർമാരായ എ വേണു, എ വി മിനി, …

ഉറങ്ങിക്കിടക്കുകയായിരുന്ന ഡോക്ടറുടെ കഴുത്തില്‍ നിന്ന് 20 ഗ്രാം സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്തു; അക്രമി രക്ഷപ്പെട്ടത് അയല്‍വാസിയുടെ ബൈക്കുമായി

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കടക്കുകയായിരുന്ന റിട്ട. ഡോക്ടറുടെ കഴുത്തില്‍ നിന്നു 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്തതായി പരാതി. വിട്‌ള, ഇടിക്കിതുവിലെ സൂര്യനാരായണ (79)യുടെ പരാതിയില്‍ വിട്ള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.ഡോക്ടറുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതുതായി ജനല്‍ സ്ഥാപിക്കുന്നതിന് ചുമര് തുരന്നിരുന്നിരുന്നു. ഇതുവഴി അകത്ത് കടന്ന മോഷ്ടാവ് സൂര്യനാരായണ ഉറങ്ങി കിടക്കുകയായിരുന്ന മുറിയിലെത്തി. തുടർന്ന് ഡോക്ടറുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടുകയായിരുന്നു. ഡോക്ടര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നതായി …

ഓണച്ചന്ത: സിവില്‍ സപ്ലൈസ് തയ്യാര്‍; 1,65,932 മെട്രിക് ടണ്‍ അരി റെഡി; 6,09,305 ഓണക്കിറ്റുകള്‍ ഒരുങ്ങുന്നു, ഒരു കിറ്റില്‍ 16 ഇനം സാധനങ്ങള്‍

തിരുവനന്തപുരം: ഓണത്തിന് 6,09,305 ഓണക്കിറ്റുകള്‍ സിവില്‍ സപ്ലൈസ് വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിന് 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിക്കും. ഉത്രാടം ദിനമായ ഓഗസ്റ്റ് 25നു കിറ്റു വിതരണം പൂര്‍ത്തിയാക്കും. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഒരു കിറ്റിന് 854 രൂപ വിലവരും. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.ഓണത്തിന് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയിലെത്തിക്കുന്നതിനുള്ള നടപടികള്‍ …

പോക്‌സോ കേസ്; തടവുകാരന്‍ മരിച്ചു

കണ്ണൂര്‍: പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതി മരിച്ചു. കണ്ണൂര്‍, പെരിങ്ങളത്ത് ഹൗസില്‍ മുഹമ്മദ് (66) ആണ് മരിച്ചത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ മുഹമ്മദിനെ കോടതി 20 വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ ജുലൈ 21ന് അസുഖബാധിതനായി മുഹമ്മദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്.

ചികിത്സാ സഹായ സമാഹരണം; നിരവധി പേരില്‍ നിന്നു പണം തട്ടിയ സംഘം പിടിയില്‍

പയ്യന്നൂര്‍: ചികിത്സാ സഹായ സമാഹരണം എന്ന പേരില്‍ വാഹനത്തിലെത്തി നിരവധി പേരില്‍ നിന്നു പണം തട്ടിയ സംഘത്തെ റിട്ട. എസ്‌ഐ യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് വച്ചാണ് സംഘം പിടിയിലായത്.ഒരു വാഹനത്തിലാണ് നാലംഗ സംഘം എത്തിയത്. വെള്ളൂരിലെ അഞ്ചു വയസ്സുകാരന്റെയും 30കാരന്റെയും ചികിത്സക്കുള്ള സഹായ സമാഹരണം എന്ന ഫ്‌ളക്‌സ്‌ബോര്‍ഡും മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റും ഉണ്ടായിരുന്നു. സംഭവം ശരിയാണെന്നു കരുതി പലരും സംഘത്തിനു പണം കൈമാറി. ഇതിനിടയില്‍ സംഘം …

അണക്കെട്ടില്‍ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയില്‍ മൂന്നു പേര്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

ഹൈദരാബാദ്: അണക്കെട്ടില്‍ വീണയുവാവിനെ രക്ഷപ്പെടുത്തുന്നതിന് അണക്കെട്ടിലേക്ക് ചാടിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തെലുങ്കാന നിസാമാബാദിലെ ഓട്ടോനാന്‍ സ്വദേശികളായ കലിം (24), അസിം (24), നജൂവത്ത് (24) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാന്ദേഡിലെ അര്‍ഹാ(17)നെ കാണാതായി.വെള്ളത്തില്‍ വീണ അര്‍ഹാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അസിം, നജുവത്ത്, കലിം എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അര്‍ഹാനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ലോട്ടറി ജാക്ക്‌പോട്ടുകൾ റെക്കോർഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു

പി പി ചെറിയാൻ മേഗാ മില്യൺസ് , പവർബോൾ ലോട്ടറികളുടെ ജാക്ക്‌പോട്ട് തുക കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ മൊത്തം സമ്മാനത്തുക ഏകദേശം 150 കോടി ഡോളറിലേക്ക് എ ത്തിനിൽക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന പവർബോൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടാൻ ആർക്കും കഴി ഞ്ഞിരുന്നില്ല. ഇതോടെ തിങ്കളാഴ്ച രാത്രി നടക്കുന്ന നറുക്കെടുപ്പിലെ സമ്മാനത്തുക ഏകദേശം 63 കോടി 30 ലക്ഷം ഡോളറായി ഉയർന്നു. അതേസമയം, വെള്ളിയാഴ്ച നടന്ന മെഗാ മില്യൺസ് നറുക്കെടുപ്പിൽ ആറ് നമ്പറുകളും ഒത്തുവന്ന ടിക്കറ്റുകൾ …

കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

പി പി ചെറിയാൻ കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും സോളോയിസ്റ്റ് എന്ന് രജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പോലീസ് …

യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത : ട്രംപ്‌

പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി.  ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ തിരിച്ചടിയും അവസാനിപ്പിക്കാമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. കാസ്പിയൻ കടലിൽ ഇറാന്റെ കപ്പലിന് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണത്തെ …

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ലക്‌നൗ: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മഹോഞ്ചയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. മനീഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഹനീഫ് മന്‍സൂരിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഹനീഫ് മന്‍സൂരി വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച മനീഷയെ അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു വയസ്സുള്ള മകന്റെയും രണ്ടരവയസ്സുള്ള മകളുടെയും മുന്നില്‍ വച്ചായിരുന്നു കൃത്യം നടത്തിയത്. കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതി പൊലീസിനെ വിളിക്കുകയും കള്ളക്കഥകള്‍ ഉണ്ടാക്കുകയും …

കുമ്പള ഗ്രാമ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തി

കുമ്പള: ഗ്രാമ പഞ്ചായത്ത്, അലോപതി, ആയുര്‍വേദ, യൂനാനി, ഹോമിയോപതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 7ന് ആരംഭിച്ച ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നൂറുകണക്കിന് രോഗികള്‍ പങ്കെടുത്തു.സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ബല്‍കീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ഖാലിദ്, വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. അലോപ്പതി, ആയുര്‍വേദ, യൂനാനി, ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ. ഷക്കീറലി, ഡോ. രാജീവ്, ഡോ. …

റിട്ട. എസ് ഐ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ് ഐ ധന്‍രാജി(65)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി മുരളീധരന്റെ മകനായ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയില്‍ വീടു വച്ച് താമസിച്ചു വരികയായിരുന്നു.ഇന്ന് (തിങ്കള്‍) രാവിലെയാണ് ധന്‍രാജിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന ധനരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് …

ഇവിഎം തട്ടിപ്പ്: ബിഎം ജമാലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരാതി നല്‍കി; ആഭ്യന്തര മന്ത്രി പരാതി പൊലീസ് ചീഫിന് കൈമാറി

കാസര്‍കോട്: ഇവിഎം ഹാക്കിംഗിനു സാധ്യതയുണ്ടെന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍ യുഡിഎഫ് നേതാക്കന്മാരെ അറിയിച്ചു അത് തടയുന്നതിനു പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാ പൊലീസ് ചീഫ് പി. നിധിന്‍രാജിനു കൈമാറി.വാര്‍ത്ത ലേഖകരോട് ഇന്ന് രാവിലെ സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പത്രലേഖകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനു അത് സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചുടന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പരാതി തയ്യാറാക്കി അപ്പോള്‍ തന്നെ ആഭ്യന്തര മന്ത്രിക്കു …

കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: അധ്യാപകനും മാധ്യമപ്രവര്‍ത്തകനും സാക്ഷരതാ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (77) അന്തരിച്ചു.ദീര്‍ഘകാലമായി മാതൃഭൂമിയുടെ ഹൊസ്ദുര്‍ഗ് പ്രാദേശിക ലേഖകനായിരുന്നു കാവുങ്കല്‍ നാരായണന്‍. കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥികളില്‍ ഒരാളാണ്. അധ്യാപകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. പള്ളിക്കര, കീക്കാന്‍ ഗവ. യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ,മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബേളൂര്‍ ശ്രീ ശങ്കര എയുപി സ്‌കൂള്‍, പറക്കളായി ഗവ. യുപി സ്‌കൂള്‍ …

വേണം ഉള്ളറിയും യന്ത്രം!

നാരായണന്‍ പേരിയ ”തന്നതില്ല പരനുള്ളുകാട്ടുവാന്‍ഒന്നുമേ നരനുപായമീശ്വരന്‍” (അന്യന്റെ ഉള്ള്- ഉള്ളിലുള്ളത്- മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനുള്ള ഉപായമൊന്നും ഈശ്വരന്‍ തന്നിട്ടില്ല). എന്നാല്‍, ഭാഷയുണ്ട്; അതിനും പരിമിതികളുണ്ട്. അര്‍ത്ഥശങ്കകാരണം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. പറയുന്ന ആള്‍ ഉദ്ദേശിച്ചതായിരിക്കില്ല കേള്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത്. അര്‍ത്ഥശങ്ക- അതൊരു വിലങ്ങു തടിയാണ്. അന്യന് തന്റെ ഉള്ള് കാണിച്ചു കൊടുക്കാന്‍ ഉപായമില്ല എന്ന് കവി, അതൊരല്‍പം മാറ്റിപ്പറയുക: പരന്റെ ഉള്ള് കാണാന്‍ എന്ന്. മറ്റുള്ളവരുടെ മനസ്സിലുള്ളത് എന്തെന്ന് കാണാനുള്ള ഉപായമില്ലല്ലോ നമുക്ക്- പരഹൃദയജ്ഞാനോപായമില്ല. എക്‌സ്‌റേ പോലെ ഉള്ളിലുള്ളത് കാണാനുതകുന്ന ഒരുപകരണം. …

16കാരിയുടെ പിന്നാലെ നടന്നും മെസേജ് അയച്ചും ശല്യം ചെയ്തതായി പരാതി; കൊടിയമ്മ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: 16കാരിയുടെ പിന്നാലെ നടന്നും ഫോണില്‍ മെസേജ് അയച്ചും ശല്യം ചെയ്യുന്നതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊടിയമ്മയിലെ കലന്തര്‍ഷാനി(26)ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ചാണ് ശല്യം ചെയ്യാന്‍ തുടങ്ങിയതെന്നു പറയുന്നു. എന്നാൽ യുവാവ് അയച്ച മെസേജുകളോടൊന്നും പെണ്‍കുട്ടി പ്രതികരിച്ചില്ല. ഇതോടെയാണ് പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയതത്രെ. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചു. തുടര്‍ന്നാണ് പൊലീസില്‍ …