നാലു ദിവസം മുമ്പ് ആലുവയില്‍ നിന്നു കാണാതായ 12കാരിയുടെ ഫോണ്‍ റേഞ്ച് കാസര്‍കോട്ട്; പിന്നീട് മംഗലാപുരം ലൊക്കേഷനില്‍

ആലുവ: ആലുവയില്‍ നിന്നു നാലു ദിവസം മുമ്പ് കാണാതായ 12കാരിയുടെ ഫോണ്‍ കാസര്‍കോട്ട് ഓണായി. ഉടന്‍ ഓഫാക്കിയ ഫോണിന്റെ ലൊക്കേഷന്‍ പിന്നെ മംഗലാപുരം കാണിച്ചു. തുടര്‍ന്ന് മുംബൈയില്‍ ആലുവ കരുമാല്ലൂര്‍ സ്വദേശിനിയായ 12കാരിയെ ശനിയാഴ്ചയാണ് കാണാതായത്. കൂട്ടുകാരില്‍ നിന്നു പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. പോവുമ്പോള്‍ മാതാവിന്റെ മൊബൈല്‍ കയ്യിലെടുത്തിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തി. എന്നിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.ഫോണ്‍ സ്വിച്ച് ഓഫാക്കി …

ചെറുവത്തൂര്‍, കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണു; മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കാസര്‍കോട്: ചെറുവത്തൂര്‍-ചീമേനി റോഡിലെ കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിലായ മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വീടു നിര്‍മ്മാണ സ്ഥലത്തിനു സമീപത്തെ മണ്ണ് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസുകാരും നാട്ടുകാരും നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്നു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളു.

മംഗലാപുരത്തേക്ക് മലയോര ഹൈവേയിലൂടെ സ്റ്റേറ്റ് ബസ് സർവീസ് ആരംഭിക്കണം: കേരള കോൺഗ്രസ്

കാസർകോട്: കാസർകോട്ട് നിന്നും മംഗലാപുരത്തേക്ക് മലയോര ഹൈവേ വഴി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുമലയോര ഹൈവേയിലൂടെയുള്ള ബസ് സർവീസ് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുമെന്നും,സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര മലയോരത്തുള്ളവർക്ക് ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ കെ.യു മാത്യു,പ്രിൻസ് ജോസഫ്, നിസ്സാം ഫലാഹ്,ബാലഗോപാലൻ പെരളത്ത് ,രാഘവ ചേരാൽ …

ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖ രേവതി അദ്വൈതി സാമ്പത്തിക ശേഷി യില്ലാത്ത മികച്ച വിദ്യാർത്ഥിനിക്ക് 1 ദശലക്ഷം ഡോളർ (8.3 കോടി രൂപ) സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

പി പി ചെറിയാൻ പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു. താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ  2026-ലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പൂർവ്വ വിദ്യാർത്ഥിനിയായ രേവതി ഈ വൻ തുക വാഗ്ദാനം ചെയ്തത്.  രേവതി അദ്വൈതിയും ഭർത്താവ് ജീവൻ മുൽഗുണ്ടും ചേർന്ന് തങ്ങളുടെ അമ്മമാരുടെ …

ഇന്ത്യൻ-അമേരിക്കൻ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് ഹോസ്പിറ്റലിന്റെ ആദ്യ ‘ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്’ ആയി നിയമിച്ചു

പി പി ചെറിയാൻ ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ്  മെഡിക്കൽ സെന്ററിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്, ഡീൻ ഓഫ് ദ മെഡിക്കൽ ഫാക്കൽറ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബർ 1-ന് അദ്ദേഹം ചുമതലയേൽക്കും. സ്ഥാപനത്തിന്റെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മേൽനോട്ടം ഡോ. രവി തഥാനിക്കായിരിക്കും. നിലവിൽ സീഡാർസ്-സിനായിൽ ക്ലിനിക്കൽ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. …

ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ് ; മൂന്ന് മരണം, നാല് പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ സീയാറ്റില്‍: യു.എസിലെ സീയാറ്റില്‍ സെന്ററില്‍ നടന്ന ‘ബൈറ്റ് ഓഫ് സീയാറ്റില്‍’ ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരസ്പരം വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു . ഏറ്റുമുട്ടലില്‍ 19-കാരനായ ജൂനിയര്‍ സിനികോ സെമോ സംഭവസ്ഥലത്തു മരിച്ചു. പരിക്കേറ്റ 56-കാരിയായ ആഷ്ലി വൈറ്റ്ഹെഡ് ആശുപത്രിയിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15-കാരനായ ഒരു പ്രതിയെ …

മുള്ളേരിയയിലെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ നാരായണ മണിയാണി അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ ടൗണിലെ ആദ്യകാല ജീപ്പ് ഡ്രൈവറായിരുന്ന ദേലംപാടി, മൈന്തപ്പാറയിലെ നാരായണ മണിയാണി (66) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: നവീന്‍രാജ്, പുഷ്പരാജ്, ശില്‍പ. മരുമക്കള്‍: സുഷ്മിത, ലാവണ്യ, സനീഷ്. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി മണിയാണി, ഗോപാലമണിയാണി, സരസ്വതി.

മൊഗ്രാൽ പുഴയോരത്തേയും, തീരത്തേയും മാലിന്യ നിക്ഷേപം: ജില്ല കളക്ടർ ഇടപെട്ടു; പരിശോധനയുമായി കുമ്പള പഞ്ചായത്ത്

കുമ്പള: മൊഗ്രാൽ പുഴയോരത്തെ കണ്ടൽക്കാടുകളിലേക്കും, ജലാശയത്തിലേക്കും വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായും, മൊഗ്രാൽ തീരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ് കത്തിക്കുന്നതായും കൊപ്പളം ഫ്രണ്ട്സ് ക്ലബ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലംപരിശോധിച്ചു ഉടൻ നടപടിയെടുക്കാൻ കുമ്പള പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്നു കുമ്പള പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം സംഭവസ്ഥലം സന്ദർശിച്ചു. പുഴയോരത്ത് പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ മാലിന്യങ്ങൾ ഹരിത കർമ്മ സേനാ അംഗങ്ങൾ മുഖേന പരിശോധിച്ചു.ക്ലബ്‌ പ്രതിനിധി ജലീൽ കൊപ്പളവും അനുഗമിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ …

സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ബദിയഡുക്ക, നെക്രാജെ, സ്വദേശിയായ15കാരനെയാണ് കാണാതായത്. ഇന്നലെ (തിങ്കള്‍) ഉച്ചക്ക് 2.30 മണി മുതലാണ് മകനെ കാണാതായതെന്ന് മാതാവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മകന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിക്കും പ്രസ്തുത കുട്ടിയുടെ ബന്ധുക്കള്‍ക്കും ഒപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഷോപ്പിലേക്ക് പോയതാണെന്നും അതിന് ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഡിവൈ.എസ്.പി മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം; കെ. വിനോദ് ബേക്കല്‍ ഡിവൈ.എസ്പി; സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എം. സുനില്‍ കുമാര്‍, വിജിലന്‍സില്‍ വി.കെ .വിശ്വംഭരന്‍

കാസര്‍കോട്: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ജില്ലയിലെ മൂന്നു ഡിവൈ.എസ്.പി മാര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയായി നീലേശ്വരം സ്വദേശിയായ എം. സുനില്‍ കുമാറിനെ നിയമിച്ചു. നിലവില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. ആദ്യത്തെ സ്ഥലംമാറ്റ പട്ടികയിൽ സുനില്‍ കുമാറിനെ പാലക്കാട്ടേക്ക് മാറ്റിയിരുന്നു. ഇത് സേനക്ക് അകത്തുതന്നെ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.ബേക്കല്‍ ഡിവൈഎസ്പിയായി നേരത്തെ വികെ വിശ്വംഭരനെയാണ് നിയമിച്ചിരുന്നത്. ഇതിനെതിരെ പെരിയ, കല്യോട്ടെ …

പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി

ചെങ്കള: ചെങ്കള റെയ്ഞ്ച് എസ് കെ എസ് ബി വി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി.വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ ബഹുഭാഷ പണ്ഡിതനായിരുന്നു കാസര്‍കോട് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദെന്നു യോഗം അഭിപ്രായപ്പെട്ടു. എല്ലാവരോടും പുഞ്ചിരിച്ച് സുഖവിവരമറിയുകയെന്നത് ഉസ്താദിന്റെ സ്വഭാവമായിരുന്നു . തൊട്ടി മദ്‌റസയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ചെങ്കള റെയ്ഞ്ച് പ്രസിഡണ്ട് ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു . റെയ്ഞ്ച് സെക്രട്ടറി സലാം ബെളിഞ്ചം അനുസ്മരണ പ്രഭാഷണം നടത്തി. സലാം …

ജീവിതം കെട്ടിപ്പടുക്കാൻ ശരിയായ കരിയർ മാർഗനിർദേശം പ്രധാനം: രമേശ് ചെന്നിത്തല

ജീവിതം കെട്ടിപ്പടുക്കാൻ ശരിയായ കരിയർ മാർഗനിർദേശം പ്രധാനം: രമേശ് ചെന്നിത്തലകാസർകോട് : ജീവിതവിജയം കൈവരിക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ശാസ്ത്രീയമായ കരിയർ മാർഗനിർദേശവും അനിവാര്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സംസ്ഥാനവ്യാപകമായി നടത്തുന്ന കോംപിറ്റൻസി അവെയർനസ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽസാധ്യതകൾ, അതിനുവേണ്ട തയ്യാറെടുപ്പ്, മത്സരപരീക്ഷകളെ അഭിമുഖീകരിക്കേണ്ട രീതി, അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. …

ഏരത്തിൽ അബ്ദുള്ള അന്തരിച്ചു

കാസർകോട്: എരിയപ്പാടി ഏരത്തിൽ ഒടുങ്കര അബ്ദുള്ള അന്തരിച്ചു. ആലമ്പാടിയിലെ കദീജയാണ് ഭാര്യ. മക്കൾ: ഗഫൂർ, ഹമീദ് ,പരേതനായ അബ്ദുൽ ഖാദർ, ഹനീഫ് ,ബഷീർ, ബീഫാത്തിമ, നഫീസ, മിസ്രിയ.

ചെർക്കളം ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്:മന്ത്രി ചെന്നിത്തല

കാസർകാട് : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട്ടു നടത്തിയ ചെർക്കളം അബ്ദുല്ല ഓർമ ദിനം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ എം എൽ എ അധ്യക്ഷത വഹിച്ചു.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി , എ കെ എം അഷ്‌റഫ് എം.എൽ.എ.,സൈനുൽ ആബിദിൻ …

പെരിയ, നടുവിൽ വീട്ടിൽ പി.നാരായണൻ നായർ അന്തരിച്ചു

കാസർകോട്: പെരിയ, നടുവിൽ വീട്ടിലെ പി. നാരായണൻ നായർ (75) അന്തരിച്ചു. മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ്.ഭാര്യ : ഉഷ എൻ. നായർ (റിട്ട. അധ്യാപിക,പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം )മക്കൾ : നയന എൻ നായർ (ദുബായ്) ലയന എൻ നായർ (കുവൈത്ത്)മരുമക്കൾ: സനൽ (ദുബായ്) നിഖിൽ (കുവൈത്ത്)സഹോദരങ്ങൾ: ടി.ബാലകൃഷ്ണൻ നായർ, ടി. ശാന്തമ്മ, ടി.മാധവൻ നായർ, ടി.ഗോവിന്ദൻ നായർ, ടി. രാമകൃഷ്‌ണൻ നായർ നടുവിൽ വീട് (മുൻ പഞ്ചായത്ത് അംഗം പുല്ലൂർ പെരിയ ) …

ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം മൂന്നാം വാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം മൂന്നാം വാര്‍ഷികാഘോഷം ‘ചെമ്പകപിറന്നാള്‍ ‘എന്ന പേരില്‍ സമുചിതമായി ആഘോഷിച്ചു. പെരിയ, ആയംപാറ ഗവ. യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിനിമാ-സീരിയല്‍ താരം ഉണ്ണി ബാനം ഉദ്ഘാടനം ചെയ്തു. ചെമ്പകം ചെയര്‍മാന്‍ വര്‍ഗീസ് കോശി ആശംസാ സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ ദിനചന്ദ്രന്‍ അറുകര ആധ്യക്ഷം വഹിച്ചു. സെക്രട്ടറി കണ്ണാലയം നാരായണന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ടി.വി. രാധിക, പഞ്ചായത്തംഗം ഗംഗാധരന്‍ കാപ്പിയവീട്, പിടിഎ പ്രസിഡണ്ട് എം. മോഹനന്‍ …

ബന്തടുക്കയില്‍ ലഹരിവേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബന്തടുക്കയില്‍ ലഹരി വേട്ട; കെട്ടിടത്തിനു അകത്ത് സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു ബഹുനില കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി ഉത്തര്‍പ്രദേശ്, ഫാറൂഖാബാദ്, ഗഞ്ചി സ്വദേശിയായ സര്‍വേശ് കുമാറി(31)നെ അറസ്റ്റു ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ രമേശ് ബാബു, സിഇഒമാരായ ജോബി കെപി. സുബിന്‍ ഫിലിപ്, ജസ്‌ന, കെ. ചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.

പാന്റ്‌സില്‍ മൂത്രമൊഴിച്ച പ്ലേ സ്‌കൂള്‍ വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി വച്ചു പൊള്ളിച്ചു; അധ്യാപികയെ പുറത്താക്കി, കുട്ടി ആശുപത്രിയില്‍

ലക്‌നൗ: മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി നല്‍കാതിരുന്നതിനെതുടര്‍ന്ന് പാന്റ്‌സില്‍ മൂത്രമൊഴിച്ച പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു.യുപി വാരണാസിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടു സാധാരണ തുള്ളിച്ചാടി വരുന്ന കുട്ടി പ്രയാസപ്പെട്ടു നടന്നുവരുന്നതു കണ്ടു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി ദുരനുഭവം വിവരിച്ചത്. വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അധ്യാപികക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.