പെരുമ്പളയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ആലംപാടിയിലെ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ

കാസര്‍കോട്: പെരുമ്പള, പള്ളിക്കു സമീപത്ത് ഓട്ടോയില്‍ കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു.ചെറിയ ആലംപാടിയിലെ ബി എ രജിന (38), ആലംപാടി, മല്ലംഹൗസിലെ ഹാജിറ (55), സമീറ(35), റൈസല്‍(2), നുസ (8), അബ്ദുല്‍ ഖാദര്‍ (48),റഹ്‌മാനിയ നഗറിലെ മുഹമ്മദ് ഷാറൂഖ് സല്‍മാന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കാര്‍ ഓടിച്ച ആള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കൊമ്പനടുക്കത്തേയ്ക്ക് പോവുകയായിരുന്നു കുടുംബം. പെരുമ്പള പള്ളിക്കു മുന്നില്‍ എത്തിയപ്പോള്‍ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നായന്മാര്‍മൂല ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page