കൊല്ലം: കൊല്ലം മൈനാഗപള്ളിയില്‍ 10 വയസ്സുകാരന് പൊള്ളലേറ്റു. പിതാവ് പൊള്ളിച്ചതാണെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ചൂടുവെള്ളം വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം എസ്.ഐ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് പൊള്ളലേറ്റ വിവരം അറിയുന്നത്. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







