കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 20-ാം സംസ്ഥാന സമ്മേളനം ജൂണ്‍ 4,5,6 തിയതികളിലായി കാസര്‍കോട് വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ 4ന് രാവിലെ 10ന് കയ്യൂര്‍ രക്തസാക്ഷി
മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന പതാക – കൊടിമര ജാഥ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ സുധാകരന്‍ ജാഥാ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം എം വി സഹദേവന്‍ മാനേജരുമായ ജാഥയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കും. 3മണിക്ക് കാസര്‍കോട്ടെത്തും.
4 മണിക്ക് പുതിയ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് സമ്മേളന വിളംബര ജാഥ
നടക്കും. 4.30 ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ എംഎല്‍എ കെ പി സതീഷ്ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കവിയും നാടകകൃത്തുമായ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം
ചെയ്യും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ജൂണ്‍ 5 ന് വി എസ് അച്യുതാനന്ദന്‍ നഗറില്‍ നടക്കുന്ന
പ്രതിനിധി സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി എച്ച്
കുഞ്ഞമ്പു സ്വാഗതം പറയും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി. കരുണാകരന്‍ ആധ്യക്ഷം വഹിക്കും. എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ശശിധരന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി മണി മോഹനന്‍, അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് തമ്പി, കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സപ്പന്‍ നായര്‍, കരാര്‍ തൊഴിലാളി യൂണിയന്‍ നേതാവ് കെ പി പ്രമോഷ്, എ സുധാകരന്‍ സംസാരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഒ ആര്‍ ഷാജി വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
ജൂണ്‍ 6 ന് രാവിലെ 9 മണിക്ക് പൊതു ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ മറുപടി പറയും. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മനോഹരന്‍ സംസാരിക്കും.
11.30 ന് നടക്കുന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി
കരുണാകരന്റെ അദ്ധ്യക്ഷതയില്‍ സിഐടിയു സംസ്ഥാന കമിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ പ്രസിഡണ്ട് ഡോ. വി പി പി മുസ്തഫ, എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം എ അജിത് കുമാര്‍, കേന്ദ്ര കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ പ്രമോദ്, ബി രാഗേഷ്,
പ്രദീപ് ശ്രീധരന്‍, ഹണി ബാലചന്ദ്രന്‍, ഇ എസ് സന്തോഷ് കുമാര്‍, ജെറിന്‍ കെ ജോണ്‍ എസ് ഹസന്‍, എ രാജു സംസാരിക്കും.






