യുവതി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: യുവതി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.
തിരുവന്‍വണ്ടൂര്‍ സ്വദേശിനിയായ യുവതി മണിമലയാറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് കണ്ണമംഗലം സ്വദേശിയായ ഭര്‍ത്താവ് രഞ്ജു ബി പിള്ള (38) യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു മരിച്ച യുവതി. ഏപ്രില്‍ 26-നാണ് ജോലിക്ക് പോകുകയായിരുന്ന ഇവര്‍ പുളിക്കീഴ് പാലത്തില്‍ നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്.

സംഭവത്തില്‍ മാവേലിക്കര പൊലീസ് ആദ്യം മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മേയ് ഒന്നിന് മണിമലയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ നിരന്തര ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നാണ് യുവതി ആറ്റില്‍ ചാടിയതെന്ന് കണ്ടെത്തുന്നത്. പിന്നാലെയാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page