പാലത്തിന്റെ കൈവരിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: മുട്ടാര്‍ പുഴയിലെ ഇടമുള പാലത്തിന്റെ കൈവരിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ സൂര്യഗ്രാമം മേക്കോട്ടിലെ എം.എ. ബിജു (45) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സിലെ കരാര്‍ തൊഴിലാളിയാണ്. ഇടമുള പാലത്തിന് മുകളില്‍ ബിജുവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചത്.

ഫയര്‍ഫോഴ്സ് സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് പരിശോധനയില്‍ ബിജുവിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തി. ഈ കയറിന്റെ മറുഭാഗം പാലത്തിന്റെ കൈവരിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. പാലത്തിന്റെ കൈവരിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചപ്പോള്‍ കയര്‍ പൊട്ടി പുഴയിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ മാസം 26 മുതല്‍ ബിജു ജോലിക്ക് ഹാജരായിരുന്നില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അതിനുശേഷം ബിജുവിനെ ആരും കണ്ടിട്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page