ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവതി അറസ്റ്റില്‍

പാലക്കാട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നെന്‍മാറ 17 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രഭാവതി എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്. പത്തായിരം രൂപയോളം മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊട്ടിച്ച നിലയില്‍ കണ്ടെത്തിയ ക്ഷേത്രം ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ പ്രഭാവതി ക്ഷേത്രത്തിലേക്ക് കടക്കുന്നതും പൂട്ടുപൊളിക്കുന്നതും കാണുകയായിരുന്നു. പിന്നാലെ പ്രഭാവതിയെ പൊലീസ് അറസ്റ്റുചെയ്തു.

ഇവര്‍ ഇതിന് മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മുക്കുപണ്ടം പണയം വച്ച കേസിലും ഇവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page