കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫര്‍മാന് അധികാര പരിധിയിലുള്ള മറ്റ് കോടതികളെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയില്‍ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു വൈറല്‍ താരത്തിന്റെ വിവാഹം. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന വി.ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.എ.റഹീം എംപിയും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് പിതാവ് കോടതിയെ സമീപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.







