കണ്ണൂർ: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഓടയില്‍ വീണ് പരിക്കേറ്റ 16കാരന്‍ മരണമടഞ്ഞു. കടമ്പൂര്‍ മമ്മാക്കുന്ന് ദാറുല്‍ ഹുദയിലെ മുഹമ്മദ് റസല്‍ ഹുസൈന്‍ ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഏഴ് മണിയോടെ മമ്മാക്കുന്ന് മണ്ടോത്ത് കാവിന് സമീപത്തെ റോഡിലാണ് അപകടം. കടമ്പൂര്‍ സഫ മന്‍സിലില്‍ കെ. മുഹമ്മദ് ഫായിസ് ഓടിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് റസല്‍ ഹുസൈന്‍. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പരിക്കേറ്റ മുഹമ്മദ് ഫായിസ് മിംസില്‍ ചികിത്സയിലാണ്. റഫീഖ് – ഹുസ്ന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:ഫാത്തിമ, റാസി .







