ചൈനീസ് സഞ്ചാരഡയറി- 1

കൊടക്കാട് നാരായണൻ ഇന്ന് ലോക സൈക്കിൾ ദിനം: ചൈനയിലെ “ഡോക്ക്ലെസ് ബൈക്ക് ഷെയറിംഗ്” വിപ്ലവത്തെക്കുറിച്ച്……… ലോകത്ത് സൈക്കിൾ സംസ്കാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാതൃകകളിലൊന്നാണ് ചൈന. ഒരുകാലത്ത് “സൈക്കിളുകളുടെ രാജ്യം” (Kingdom of Bicycles) എന്നറിയപ്പെട്ടിരുന്ന ചൈനയിൽ സൈക്കിൾ വെറും യാത്രാമാർഗമല്ല; സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ജീവിതത്തിന്റെ ഭാഗമായിരുന്നു.ചരിത്ര പശ്ചാത്തലം:19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചൈനയിൽ സൈക്കിളുകൾ എത്തിത്തുടങ്ങിയെങ്കിലും 1950-കളിലും 1960-കളിലും അവ ജനകീയമായി. അന്ന് ഒരു സൈക്കിൾ സ്വന്തമാക്കുക എന്നത് ഒരു കുടുംബത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടയാളമായിരുന്നു.1970-80 കാലഘട്ടങ്ങളിൽ …

വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശി നിതിന്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരം നന്ദന്‍കോട് ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് ഹോട്ടല്‍ തൊഴിലാളിയായ നിതിന്‍ മരിച്ചത്. സംഭവത്തില്‍ നിതിന്റെ സുഹൃത്തും കൂടെ താമസിക്കുകയും ചെയ്യുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെത്തു. ഇയാളാണ് നിതിന്‍ മരിച്ച വിവരം കെട്ടിടത്തിന്റെ കെയര്‍ ടേക്കറെ വിളിച്ച് അറിയിച്ചത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മ്യൂസിയം …

മംഗളാ എക്‌സ്പ്രസില്‍ പരവനടുക്കം സ്വദേശിയുടെ ബാഗ് കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് ലാപ്‌ടോപ്പും ആധാര്‍കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും പണവും

കാസര്‍കോട്: ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസിലെ യാത്രക്കാരന്റെ ബാഗ് കൊള്ളയടിച്ചു. കാസര്‍കോട്, പരവനടുക്കം, തണ്ടാത്തൊട്ടിയിലെ എം നവനീതി(22)ന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ജൂൺ ഒന്നിനാണ് സംഭവം.60,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്, 4,500രൂപ അടങ്ങിയ പഴ്‌സ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടതായി നവനീത് കാസര്‍കോട് റെയില്‍വെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എം 2 കോച്ചിലെ 45-ാം നമ്പര്‍ യാത്രക്കാരനായിരുന്നു നവനീത്. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ …

ലഹരിയില്‍ പൊതുവഴിയില്‍ യുവാവിന്റെ പരാക്രമം; പൊലീസിന് നേരെ കയ്യേറ്റശ്രമം, ജീപ്പ് തകര്‍ത്തു

ആലുവ: ലഹരിയില്‍ പൊതുവഴിയില്‍ പരാക്രമം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ആലുവയിലെ മ്യൂസിക് കോളേജിന് സമീപത്ത് നടന്ന സംഭവത്തില്‍ മുഹമ്മദ് അഷ്‌റഫ് എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മ്യൂസിക് കോളേജിന് സമീപം മുഹമ്മദ് അഷ്‌റഫും ഇയാള്‍ക്കൊപ്പം താമസിക്കുന്ന അനുപമ എന്ന യുവതിയും പരാക്രമം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുവെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരും അമിത ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പൊലീസിനെ അക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തതായി …

കോട്ടിക്കുളം, കോട്ടപ്പാറയില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍, കോട്ടിക്കുളം, കോട്ടപ്പാറയില്‍ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അന്‍സാഫ് (30) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്കും വൈകുന്നേരം 6.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടിലെ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകന്‍ അലന്‍ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂര്‍ എ.ജെ.കെ കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അലനെ ജൂണ്‍ ഒന്ന് മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. അലന്‍ സുഹൃത്തില്‍ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നതായി പറയുന്നു. ഈ പണം തിരിച്ച് കൊടുക്കാന്‍ പറ്റാത്തതില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പരാതിയില്‍ അന്വേഷണം …

വാട്‌സ്ആപ്പില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അര്‍ദ്ധ നഗ്ന ഫോട്ടോ പ്രചരണം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വാട്‌സ് ആപ്പില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അര്‍ദ്ധ നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍, കടുമേനി, കരിമാടം ഹൗസിലെ കെ എ ജോര്‍ജ്ജിന്റെ പരാതിയില്‍ കണ്ണിവയല്‍, ചിറവിളയില്‍ ഷാജഹാന്‍, ചിറ്റാരിക്കാലിലെ സ്‌നേഹജന്‍ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.ഈസ്റ്റ് എളേരി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ അര്‍ദ്ധ നഗ്ന ഫോട്ടോ കൃത്രിമമായി നിര്‍മ്മിച്ച് അദ്ദേഹത്തിനു അപമാനകരമാകുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.

കുടുംബവഴക്ക്; ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുര നാലാഞ്ചിറയിലെ ഹസീന ബീവി (36)യാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് സുരേഷ് (46) ഒളിവില്‍ പോയി. മക്കളുടെ മുന്നില്‍ വച്ചായിരുന്നു സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. മൂത്ത മകളാണ് കൊലപാതക വിവരം മണ്ണന്തല പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടതായി മകള്‍ പൊലീസിനെ അറിയിച്ചു. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് കുടുംബം …

അണ്ടർ പാസേജിന് അടിയിലെ വെള്ളക്കെട്ടിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: നിറയെ കുട്ടികളുമായി പോകുകയായിരുന്ന സ്കൂൾ ബസ്ദേശീയ പാതയിലെ മാവുങ്കാൽ , മൂലക്കണ്ടം അണ്ടർ പാസേജിനടിയിൽ കുഴിയിലേക്ക് ചെരിഞ്ഞു. കുട്ടികൾ തലനാരിഴക്ക് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു. നെല്ലിത്തറ -മണ്ണട്ട വഴി വെളളിക്കോത്തേക്ക് പോവുകയായിരുന്ന സദ്ഗുരു സ്കൂളിൻ്റെ ബസാണ് ഇന്ന് (ചൊവ്വ) വൈകിട്ട് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമ്മാണം ഇവിടെ പാതിവഴിയാണ്. പുല്ലൂർ തോട്ടിലേക്ക് ഒഴുകി പോകേണ്ട വെള്ളം നിർമാണത്തിലെ അപാകത കാരണം അണ്ടർ പാസേജിന് അടിയിൽ തന്നെ കെട്ടിക്കിടക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഇതുകാരണംഅണ്ടർ …

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാക്കട പി.ആര്‍. വില്യം സ്‌കൂളിലെ വിദ്യാര്‍ഥി കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശിനെയാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേ ചൊല്ലി മാതാപിതാക്കളുമായി തര്‍ക്കമുണ്ടായതായി പറയുന്നു. പിന്നാലെ മുറിയില്‍ കയറി വാതിലടച്ച വൈകാശ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ …

40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍; കൊലപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയെ

കോഴിക്കോട്: 40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. 1986 നവംബറില്‍ നടന്ന കൊലപാതകം പൊലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയത്. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ സമാധാനമുണ്ടെന്ന് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് അദ്ദേഹം അപേക്ഷിച്ചത്. 14ാം …

പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു

കാസർകോട്: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് പബ്ലിസിറ്റി-കൾച്ചറൽ അഫയേഴ്സ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, മഹാത്മാഗാന്ധി സർവകലാശാല പി.ആർ.ഒ., സിഎം വിത്ത് മീ സിറ്റിസൺ കണക്ട് സെന്ററിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതലയാണ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർക്കുള്ളത്.

പ്രവേശനോത്സവം:’ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുമായി എക്സൈസ്; സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന

കാസർകോട്: കാസർകോട് എക് സൈസ് ഇൻ്റലിജൻസ് ബ്യൂറോയും നീലേശ്വരം റേഞ്ച് ഓഫീസും ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി നീലേശ്വരം റേഞ്ച് പരിധിയിലെ സ്കൂൾ പരിസരത്തെ കടകളിൽ സംയുക്തമായി പരിശോധന നടത്തി. ഐബി ഇൻസ്പെക്ടർ സുബിൻരാജ് നേതൃത്വം നൽകി. നിരോധിത പുകയില ഉല്പന്നങ്ങൾ പോലുള്ള വസ്തുക്കൾ കടകളിൽ വില്പന നടത്തരുതെന്നും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചും കടക്കാർക്ക് ബോധവൽക്കരണം നടത്തി. സ്കൂളുകളിൽ സന്ദർശനം നടത്തുകയും പ്രധാന അധ്യാപകരെയും വിമുക്തി ചുമതലയുള്ള അധ്യാപകരെയും കണ്ട് ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതി വിശദീകരിക്കുകയും ലഹരി …

മാലിന്യപ്രശ്നം:അനന്തപുരം ക്ഷേത്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

കാസർകോട്: അനന്തപുരം ക്ഷേത്ര പരിസരത്തുള്ള ഫാക്ടറികളിൽ നിന്നും വരുന്ന പുക മാലിന്യത്തിനെതിരെയും ജലമാലിന്യത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്യുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ പറഞ്ഞു.അനന്തപുരത്ത് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായത്തിനെതിരെയുള്ള സമരം അല്ലെന്നും ജീവൻ നിലനിർത്താൻ ഉള്ള സമരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമരപ്രഖ്യാപനത്തിന്റെ ഭാഗമായി ജൂലൈ 6ന് വ്യവസായ കേന്ദ്രം ഓഫീസിലേക്ക് ആയിരക്കണക്കിന് ആൾക്കാരെ സംഘടിപ്പിച്ചുകൊണ്ട് മാർച്ച് സംഘടിപ്പിക്കുമെന്നു ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷൻ എസ് പി …

ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു

ജയ്പ്പൂര്‍: ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു. ജോധ്പൂരിലെ മുഹമ്മദ് ഹബീബ് എന്നയാളുടെ മകള്‍ അനയ്റ ആണ് മരിച്ചത്. മണ്ഡോര്‍ ഗാര്‍ഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയപ്പോഴാണ് അപകടം. ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ സീറ്റില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ കഴുത്തിലൂടെ വണ്ടിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനയ്‌റ മരിച്ചിരുന്നു. ടോയ് ട്രെയിന്‍ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം …

ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍

തിരുവനന്തപുരം: ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് ഓടിരക്ഷപ്പെട്ട രോഗിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് പാറശ്ശാലയിലെ ഗവ.താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓടിയൊളിച്ചത്. സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ സര്‍ജിക്കല്‍ വാര്‍ഡിലെ ജനല്‍ ചില്ല് തകര്‍ത്തു പുറത്തുകടക്കുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അടിവയറ്റില്‍ വേദനയെ തുടര്‍ന്നാണ് ഇയാളെ പേ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു.

പത്തു വർഷം ഗൾഫിൽ ഒളിവിൽ കഴിഞ്ഞ പ്രതി വിമാന താവളത്തിൽ അറസ്റ്റിൽ

പയ്യന്നൂർ:പത്ത് വര്‍ഷമായി വിദേശത്ത് കഴിയുകയായിരുന്ന മണല്‍ മാഫിയ സംഘത്തലവനെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു.മാട്ടൂല്‍ ജസീന്ത പുതിയപറമ്പത്ത് ഹൗസില്‍ മുഹമ്മദ് നബീലി (31) നെ ആണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.2015ല്‍ ഒരാളെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പയ്യന്നൂര്‍ സി.ഐയായിരുന്ന സി.എ അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് നബീലെന്നു പൊലീസ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനധികൃത മണല്‍ കടത്തിനും ഇയാള്‍ക്കെതിരെ പൊലീസ് …

വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു; പിന്നില്‍ 21 കാരന്‍

മലപ്പുറം: വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ 21 കാരന്‍ ആക്രി വിലക്ക് വിറ്റു. കാര്‍ അപകടത്തെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്ന വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് വിറ്റത്. മലപ്പുറം എടപ്പാളിലാണ് സംഭവം. ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിയുന്നത്. പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാര്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കാണാനിടയായ സിദ്ദിഖ് ഈ കാര്‍ തങ്ങളുടേതാണെന്നും വില്‍പ്പന നടത്തിയിട്ടില്ലെന്നും അറിയിച്ചു. …