പയ്യന്നൂര്‍: ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് തിരുത്തിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. തായിനേരി ,വട്ട്യം വീട്ടില്‍ വി.വി ഗിരീഷിന്റെ (45) പരാതിയില്‍ കോറോത്തെ യു.പി.ബി രമ്യ, യു.പി.ബി പ്രമോദ്, ഉദിനൂര്‍ വില്ലേജ് ഓഫീസര്‍ രമേശ്, പയ്യന്നൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി രാജീവന്‍, എ. ഷീന, നഗരസഭ ക്ലാര്‍ക്ക് സി.കെ ശിവജി, പയ്യന്നൂര്‍ സഹകരണാശുപത്രി ചീഫ് എക്‌സിക്യുട്ടീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഗിരീഷിനെ ഉപേക്ഷിച്ച് രമ്യ തൃക്കരിപ്പൂരിലെ പ്രമോദിനെ വിവാഹം കഴിച്ചിരുന്നു. ഗിരീഷിന് രമ്യയിലുണ്ടായ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രമ്യയും പ്രമോദും മറ്റ് പ്രതികളുടെ ഒത്താശയോടെ തിരുത്തി പകരം പിതാവിന്റെ സ്ഥാനത്ത് പ്രമോദിന്റെ പേര് ചേര്‍ത്തുവെന്നാണ് പരാതി.







