കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ മൈലാട്ടിയില്‍ പേപ്പട്ടി . എവിടെ നിന്നോ എത്തിയ പേപ്പട്ടി മൈലാട്ടി സബ്‌സ്റ്റേഷന് പരിസരത്തെ നിരവധി തെരുവുനായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. കണ്ണില്‍ കണ്ട നായ്ക്കളെയെല്ലാം കടിച്ച പേപ്പട്ടി എങ്ങോട്ട് പോയ തെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പഞ്ചായത്തംഗം പി ലക്ഷ്മി ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. മൃഗാശുപത്രിയുമായി ബന്ധപ്പെടുകയും ചെയ്തു. നാളെ അലഞ്ഞു തിരയുന്ന നായ്ക്കള്‍ ഉള്‍പ്പെടെ പരിസരത്തെ എല്ലാ നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് അധികൃതരുടെ ആലോചന. പേപ്പട്ടിയെത്തിയത് നാടിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.







