കടമുറിക്ക് മുന്നില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവം; പ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

കൊല്ലം: കടമുറിക്ക് മുന്നില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. വാല്‍പ്പാറയില്‍ നിന്നാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. വയോധികനെ കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തതുപോലെ കടന്നുപോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രതിക്ക് വേണ്ടി തമിഴ്നാട്ടില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു. പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പെട്ടെന്നുള്ള പ്രകോപനമാണോ, മുന്‍ വൈരാഗ്യമാണോ എന്നറിയാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page