സി പി എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം കഠിന തടവും ലക്ഷം രൂപ വീതം പിഴയും
പയ്യന്നൂര്‍: സി പി എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയായ കെ വിജയനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്നു എസ് ഡി പി ഐ പ്രവര്‍ത്തകരെ വിവിധ വുകുപ്പുകളിലായി 18 വര്‍ഷത്തെ കഠിന തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു തളിപ്പറമ്പ് അഡീഷണല്‍ കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് വിധി പ്രസ്താവനയില്‍ പറഞ്ഞു.രാമന്തളി, വടക്കുമ്പാട് സ്വദേശികളായ ടി ഹനാന്‍ (35), മുഹമ്മദ് അബ്ദുള്ള (35), …