താജ്മഹലില്‍ പൂജ നടത്താന്‍ ശ്രമം; പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു മുഗള്‍ ഭരണകാലത്ത് നിര്‍മ്മിച്ച താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടാണ് അഖില ഭാരത ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൂജ നടത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് സംഘം വഴിയില്‍ തടഞ്ഞു. കാന്‍വാര്‍ തീര്‍ത്ഥാടകരായിരുന്ന 11 ഹിന്ദു മഹാസഭ വനിതാ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച ജലാഭിഷേകം നടത്താന്‍ ശ്രമിച്ചത്. തേജോമഹാലയ എന്ന ഹിന്ദു ക്ഷേത്രമാണ് താജ് മഹലെന്നവകാശപ്പെട്ടായിരുന്നു ജലാഭിഷേക നീക്കം.പൂജക്കെത്തിയവരെ പൊലീസ് അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടു പോവുകയും അവിടെ ജലാഭിഷേകം നടത്തുകയുമായിരുന്നു. …

സ്വകാര്യ ബസ് ഡ്രൈവര്‍ ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു, പേരാമ്പ്രയില്‍ പാര്‍ക്ക് ചെയ്തിരുന്ന പേരാമ്പ്ര-വടകര ബസിലാണ് ഡ്രൈവര്‍ ഹരീഷി(40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലി കഴിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്താന്‍ വൈകിയ ഇയാളെ ഭാര്യ ആതിര ഫോണ്‍ ചെയ്തിരുന്നു. ഉടന്‍ എത്താമെന്നായിരുന്നു മറുപടിയെന്നു പറയുന്നു. എന്നാല്‍ പിന്നീടും കാണാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പുലര്‍ച്ചെ ഹരീഷിന്റെ സഹോദരന്‍ പ്രജീഷ് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് …

ഡാളസ്  യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ

പി പി ചെറിയാൻ ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ ഇ സി എഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു സംയുക്ത സുവിശേഷ കൺവെൻഷൻ 7, 8, 9 തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർചിലാണ് കൺവെൻഷന്.എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന കൺവെൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി …

കാസര്‍കോട് ജില്ലയില്‍ മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനില പിന്നിട്ടു, മധൂര്‍, പുത്തിഗെ, മഞ്ചേശ്വരം പുഴകളിലും മുന്നറിയിപ്പ്

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവയാണ് പ്രളയസാധ്യതയുള്ള മറ്റു ജില്ലകള്‍. നാളെ (ബുധന്‍) രാവിലെ 8.30 മണിവരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയ സാധ്യതയേറിയത് ഉപ്പള പുഴയിലാണ്. ഇവിടെ പുഴയിലെ ജലനിരപ്പ് അപകടനിലയേക്കാളും ഉയര്‍ന്നു.മധൂര്‍, പുത്തിഗെ, മഞ്ചേശ്വരം പുഴകളില്‍ വെള്ളത്തിന്റെ നിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാളും ഉയര്‍ന്നതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു . കര്‍ണാടകയില്‍ …

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ചൂട് : വിജയം ഉറപ്പിക്കാൻ ‘വോട്ടർമാരെ  റെക്കോർഡ് തോതിൽ അണിനിരത്തണമെന്ന്  കമലാ ഹാരിസ്

പി പി ചെറിയാൻ നാഷ്‌വിൽ (ടെന്നസി): 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ റെക്കോർഡ് തോതിൽ അണിനിരത്തണമെന്ന് മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വോട്ടവകാശം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ വൻതോതിലുള്ള ജനപങ്കാളിത്തം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. നാഷ്‌വില്ലിൽ നടന്ന നാഷണൽ അർബൻ ലീഗിന്റെ വാർഷിക സമ്മേളനത്തിലാണ് ഹാരിസിന്റെ ആഹ്വാനം. വോട്ടർ പട്ടികയിൽ പേരുകൾ കൃത്യമാണോയെന്ന് പരിശോധിക്കാനും പോളിംഗ് സ്റ്റേഷനുകൾ ഉറപ്പുവരുത്താനും ഹാരിസ് ആഹ്വാനം ചെയ്തു. വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ ചില അധികാരികൾ ശ്രമിക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി. 2026-ലെ …

അപൂർവ വൃക്കരോഗം; കാസർകോട് സ്വദേശിക്ക് ആസ്റ്റർ മിംസിൽ പുതുജീവൻ

കാസർകോട് : വൃക്കയ്ക്കുള്ളിൽ പടരുന്ന അപൂർവവും ഗുരുതരവുമായ കിഡ്‌നി സ്റ്റോൺ ബാധിച്ച് അപകടത്തിലായ യുവാവിന് നൂതന ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കാസർകോട് ആസ്റ്റർ മിംസിലെ യൂറോളജി വിഭാഗം വിദഗ്ധ മെഡിക്കൽ സംഘമാണ് അതീവ സങ്കീർണമായ ഓപ്പൺ നെഫ്രോലിത്തോട്ടമി ശസ്ത്രക്രിയയിലൂടെ 44-കാരന്റെ വൃക്ക പൂർണമായും തകരാറിലാകാതെ സംരക്ഷിച്ചത്. വൈദ്യശാസ്ത്രത്തിൽ സ്റ്റാഗ്‌ഹോൺ കാൽക്കുലസ് എന്നറിയപ്പെടുന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. സാധാരണയായി കാണപ്പെടുന്ന കിഡ്‌നി സ്റ്റോണുകളിൽ നിന്ന് വ്യത്യസ്തമായി ധാതുക്കൾ കൊമ്പുകൾ പോലെ ശാഖകളായി വളർന്ന് വൃക്കയുടെ ഉൾഭാഗം പൂർണമായും നിറയുന്ന അവസ്ഥയാണിത്. …

അമേരിക്കയിൽ ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ  രക്ഷാബന്ധൻ ആഘോഷം ഓഗസ്റ്റ് 29 ന്

പി പി ചെറിയാൻ ഡാളസ്: സ്നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായ ‘രക്ഷാബന്ധൻ’ ആഘോഷം 29 നു വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്.സമൂഹത്തിൽ സ്നേഹവും സമാധാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ  അറിയിച്ചു.ആഗസ്റ്റ് 29, ശനിയാഴ്ച,രാവിലെ 10മണി മുതൽ 11:00 മണി വരെയും ,വൈകുന്നേരത്തെ സെഷൻ: 5:30 മണി മുതൽ 6:30 മണി വരെയുമാണ് കൂടുതൽ വിവരങ്ങൾക്കു 972-254-5562 …

പ്രാര്‍ത്ഥനകള്‍ വിഫലമായി; കാര്യങ്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പയ്യന്നൂര്‍: എല്ലാ പ്രാര്‍ത്ഥനകളും വിഫലമായി; പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം, കല്ലിയൂര്‍, കിഴക്കേവിള, തെറ്റിവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതായത്. മലവെള്ള പാച്ചിലിനെ തുടർന്ന് മീന്തുള്ളി, തുരുത്തില്‍ അകപ്പെട്ട ബെന്നിയെന്ന ആളെ രക്ഷിക്കാനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് രാജേഷിനെ കാണാതായത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലനകനായിരുന്നു രാജേഷ്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നല്‍കി തിരിച്ച് …

രാത്രി കാലങ്ങളിൽ ഓട്ടോയിലെത്തി ചന്ദനമരം മുറി; 3 പേർ അറസ്റ്റിൽ

കൂത്തുപറമ്പ്: വീട്ടുപറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ . മാങ്ങാട്ടിടം , കുളത്തിന്റവിട ചങ്ങന്‍ ഹൗസില്‍ രജീഷ് (50), നിര്‍മ്മലഗിരി തൈപ്പറമ്പ് ഹൗസില്‍ റഫീഖ് (49), മാനന്തവാടി, പേരിയ അരിപ്രം ഹൗസില്‍ ഷഹീര്‍ (48) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവും പിടികൂടിയത്.ഇന്നലെ (തിങ്കൾ പുലര്‍ച്ചെ ഒരു മണിയോടെ കണ്ടംകുന്ന് കൈതേരി കപ്പണയിലെ അമ്പിളിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. മരം മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രജീഷിനെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി …

കുമ്പള ഭാസ്‌കര നഗറില്‍ വീണ്ടും അപകടം; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. റോഡില്‍ നിന്ന് തെന്നി നീങ്ങി നിയന്ത്രണം വിട്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഭാഗ്യത്തിനാണ് കാറിനകത്തുണ്ടായിരുന്ന മുള്ളേരിയ സ്വദേശികള്‍ രക്ഷപ്പെട്ടത്. ഇന്ന് (ചൊവ്വ) ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മുള്ളേരിയയില്‍ നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ഭാസ്‌കര നഗറില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ റോഡില്‍ നിന്നു തെന്നിമാറി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ ഇടിച്ചാണ് നിന്നത്.നേരത്തെയും നിരവധി വാഹനാപകടങ്ങള്‍ നടന്ന സ്ഥലത്താണ് ഇന്നും അപകടം ഉണ്ടായത്.

നടന്നു പോവുകയായിരുന്ന വ്യാപാരി കാറിടിച്ച് മരിച്ചു

തളിപ്പറമ്പ്: നടന്നുപോവുന്നതിനിടെ കാറിടിച്ച് ചെമ്പേരിയിലെ വ്യാപാരി മരിച്ചു. മുംബൈ സ്വദേശിയും ചെമ്പേരി പള്ളിക്ക് സമീപം താമസക്കാരനുമായ കല്ലൂര്‍കണ്ടം ചെറിയാന്‍ ജോസഫ് (68) ആണ് മരിച്ചത്. ചെമ്പേരിയിലെ ലില്ലിപ്പുട്ട് ടെക്സ്റ്റയില്‍സ് ഉടമയാണ്. ഇന്നലെ (തിങ്കൾ ) രാത്രി എട്ട് മണിയോടെയാണ് അപകടം. കട അടച്ച് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ കാറിടിച്ച് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കാറോടിച്ചിരുന്ന ചെമ്പേരി സ്വദേശിയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം; 3എൻ ഡി എഫ് പ്രവർത്തകർ കുറ്റക്കാർ

പയ്യന്നൂർ :സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ബൈക്കിലെത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ പ്രശാന്ത് കണ്ടെത്തി.രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി. ഹനന്‍, മുഹമ്മദ് അബ്ദുള്ള, എം.പി ഫൈസല്‍ എന്നിവരെയാണ് ശിക്ഷാര്‍ഹരാണെന്ന് കണ്ടെത്തിയത്. സി.പി.എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ.വിജയനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ പ്രസ്താവിക്കും.2015 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് ഓണാഘോഷം കഴിഞ്ഞ് …

പാണത്തൂര്‍, ചാമുണ്ഡിക്കുന്നില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, ചാമുണ്ഡിക്കുന്നില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. റിസര്‍വ്വ് ഫോറസ്റ്റില്‍ കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയിക്കുന്നു. തലയും ഉടലും വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക സംശയം. തൂങ്ങി മരിച്ചതാണോയെന്നു സംശയിക്കുന്നു. അഴുകിയതിനെ തുടര്‍ന്ന് താഴേക്ക് വീണതാണെന്നും കരുതുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കാസര്‍കോട് ഉള്‍പ്പെടെ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.കര്‍ണ്ണാടകയുടെ മുകളിലായി രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴി കാരണം അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌ .

ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാവൂര്‍: ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാവൂര്‍, മണത്തണ, കൊട്ടംചുരത്തെ വയല്‍പ്പീടികയില്‍ ഹനീഫ (43)യുടെ മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചക്കാണ് തൊണ്ടിയില്‍ ടൗണിനു സമീപത്ത് വച്ച് ഹനീഫയെ പുഴയിലെ ഒഴുക്കില്‍ കാണാതായത്.

ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു

നീലേശ്വരം : ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി പ്രദേശത്ത് ഉരുൾപൊട്ടലും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ ബിജെപി നേതൃസംഘം സന്ദർശിച്ചു. ഉരുൾപൊട്ടലുണ്ടായ മേഖലയും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിച്ച സംഘം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ക്യാമ്പിലെ സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് വിവരങ്ങൾ തേടുകയും ചെയ്തു. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മഴക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് ധനസഹായം ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അശ്വിനി …

ആറുമാസം ഗര്‍ഭിണിയായ 24കാരിയെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിക്കൊന്നു

ഫരീദാബാദ്: ആറുമാസം ഗര്‍ഭിണിയായ 24കാരിയെ ഭര്‍ത്താവ് ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കിക്കൊന്നു. ഫരീദാബാദിലെ പഞ്ചശീല്‍ കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബീഹാര്‍,മുസാഫര്‍പൂര്‍ സ്വദേശിനിയായ നേഹകുമാരി (26)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഉത്തര്‍ പ്രദേശ്, ഹര്‍ദോയ് സ്വദേശിയായ ഭര്‍ത്താവ് അമിത് ഗുപ്ത ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു നേഹയും അമിതും തമ്മിൽ വിവാഹിതരായത്. അതിനു ഭർത്താവിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. പുതുതായി പണിത വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം …

സർക്കാരും ആരോഗ്യ മന്ത്രിയും മാറുന്നു; മാറ്റമില്ലാതെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ

കുമ്പള: സർക്കാരും, ആരോഗ്യമന്ത്രിയും മാറുന്നതല്ലാതെ , ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് മാറ്റമൊന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാർ പരിതപിക്കുന്നു. .ജില്ലയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളും വെന്റിലേറ്ററിലും, ഐസിയുവിലുമായിരിക്കുകയാണന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. പനിച്ച് വിറച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കസേരകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുന്നു.ഒഴിവുകൾ നികത്താൻ യാതൊരു നടപടിയുമില്ല. കുമ്പളയിലെ തീരമേഖലയിലെ സർക്കാരിന്റെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ രണ്ടു പതിറ്റാണ്ടോളമായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയിൽ മുന്നൂറിൽ …