രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ

കാസർകോട്: രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട. കാറിൽ കടത്തുകയായിരുന്ന 79 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ അറസ്റ്റിൽ .മടിക്കേരി സ്വദേശിയും പുത്തിഗെ, കട്ടത്തടുക്കയിൽ താമസക്കാരനുമായ ഷെരീഫ്, പുത്തിഗെയിലെ അബ്ദുൽ ഷഹീർ , കുമ്പള, ദണ്ഡഗോളിയിലെ മുഹമ്മദ് നാസർ എന്നിവരാണ് പിടിയിലായത് .

രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻ സാഫ് ടീമും രാജപുരം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കു മരുന്നു കടത്തു സംഘം പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നടത്തിയ റെയ്ഡിൽ 160 ഗ്രാം എം.ഡി എം.എയുമായി നവാസ് എന്നയാളെയും പൊലീസ് പിടികൂടി. അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page