കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരെ ആക്രമിച്ച് ബൈക്കില്‍ രക്ഷപ്പെട്ട അക്രമിയെ വെടിവച്ചിട്ട് പിടികൂടി
മംഗ്ളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവും ഉഡുപ്പി, മുദിയങ്ങാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡേവിഡ് ഡാലിയ എന്ന ഡേവിസ് ഡിസൂസ വെടിയേറ്റു മരിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുദിരങ്ങാടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിനു മുന്നില്‍ വച്ചാണ് ഡേവിസിനു നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഷിര്‍വ, പടുബിദ്രി സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം സ്ഥലത്തേയ്ക്ക് കുതിച്ചെത്തി. സിസി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച …