കാസര്‍കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തായ 18കാരനെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയും കേസിലെ പ്രതിയായ യുവാവും സ്‌നേഹബന്ധത്തിലായിരുന്നുവെന്നാണ് സൂചന.







