കാസര്‍കോട്: ബ്ലേഡ് പലിശയും ഒറ്റനമ്പര്‍ ചൂതാട്ടവും സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് ആരോപിച്ച് പൂച്ചക്കാട്ട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പള്ളിക്കര, പൂച്ചക്കാട്ടെ റസീന മന്‍സിലിലെ കെ അഷ്‌റഫി(36)നാണ് കുത്തേറ്റത്. ഇയാള്‍ നല്‍കിയ പരാതിയില്‍ സഹോദരങ്ങളായ റഷീദ്, റഫീഖ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12.15 മണിക്കാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചായക്കടയില്‍ ഇരിക്കുന്നതിനിടയിലാണ് അഷ്റഫിനു നേരെ അക്രമം നടത്തിയതെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







