കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തിഗെ, ബാഡൂര്‍, ആമിനയില്‍ കോഴിക്കെട്ട് സംഘം അറസ്റ്റില്‍. ബാഡൂര്‍പദവിലെ സതീശ (40), അംഗഡിമുഗര്‍, ആമിന ഹൗസിലെ എ .ചന്ദ്ര (47), കുരുടപ്പദവ്, കൊമ്മങ്കളയിലെ ഗണേഷ് (35) എന്നിവരെയാണ് കുമ്പള എസ്‌ഐ എം അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്ന് രണ്ട് അങ്കക്കോഴികളെയും പിടികൂടി. ഒഴിഞ്ഞ പറമ്പില്‍ കോഴിക്കെട്ട് നടക്കുന്ന വിവരമറിഞ്ഞ് എസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നലെ (ബുധന്‍) വൈകുന്നേരം ആറുമണിയോടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ സ്ഥലത്ത് ഉണ്ടായ ആള്‍ക്കൂട്ടം ചിതറിയോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എഎസ്‌ഐ അതുല്‍റാമും ഉണ്ടായിരുന്നു







