കാസർകോട്:പുസ്തങ്ങൾ സരസ്വതി പൂജയ്ക്ക് വയ്ക്കുമ്പോൾ സ്കൂളുകൾക്കു പ്രവൃത്തി ദിവസമാക്കിയതു വിചിത്രമായിട്ടുണ്ടെന്നു ബ്രാഹ്മണ മഹാസഭ ചൂണ്ടിക്കാട്ടി.18 ഞായറാഴ്ച രാത്രി പുസ്തകങ്ങൾ പൂജയ്ക്ക് വെക്കും. 21 ന് ബുധനാഴ്ച്ച വിദ്യാരംഭം കുറിക്കുന്ന വിജയദശമി ആണ്. പുസ്തങ്ങൾ സരസ്വതി പൂജയ്ക്കായി 18 ഞായറാഴ്ച രാത്രിയാണ് പൂജയ്ക്ക് വെക്കുന്നതു്. 21 ന് വിജയദശമി ദിവസം സരസ്വതി പൂജയ്ക്ക് ശേഷം മാത്രമേ പുസ്തങ്ങൾ തുറന്നു എഴുത്തും വായനയും നടത്താറുള്ളൂ. ഇതിനിടയിൽ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രവൃത്തി ദിവസം ആക്കിയതുകൊണ്ട് വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടും. 20 ചൊവ്വാഴ്ച മഹാനവമി പ്രമാണിച്ച് അവധി ആണ് . ഒക്ടോബർ 19 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് കാസർകോട് ബ്രാഹ്മണ മഹാസഭ കൺവീനർ ഡി.ജയനാരായണ മുഖ്യമന്ത്രിയോടും വിദ്യാഭാസ മന്ത്രിയോടും ആവശ്യപ്പെട്ടു.







