മംഗ്‌ളൂരു: തുറമുഖ നഗരമായ മംഗ്‌ളൂരു റിഫൈനറിയില്‍ വന്‍ പൊട്ടിത്തെറി. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരം. ഇന്ന് (ബുധന്‍) ഉച്ചയോടെ കോക്കര്‍ ഹൈഡ്രോ മീറ്റര്‍ യൂണിറ്റിലിലാണ് സംഭവം. ഉയര്‍ന്ന മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ഡ് സെപ്പറേറ്റര്‍പ്പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല.








