മംഗ്‌ളൂരു: ഭാര്യയെ വിഷം കുത്തി വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെയും സഹായം ചെയ്ത കാമുകിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈന്ദൂര്‍, ഗോളിഹോള്‍, ചാല്‍സ്റ്റാലിലെ വിട്‌ല നായിക് (35), ഹൊസൂര്‍ സ്വദേശിനിയും കാമുകിയുമായ ഭാഗ്യ നായിക് എന്ന നിഷ്മിത (32) എന്നിവരെയാണ് കൊല്ലൂര്‍ സൗപര്‍ണിക പുഴയോരത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് വിട്ടൽ നായികിന്റെ ഭാര്യ പ്രസവിച്ചിരുന്നു. വിശ്രമത്തിൽ കഴിയുന്ന ഭാര്യയെ സെപ്തംബര്‍ 11ന് വിഷം കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിട്ടല്‍ നായിക്. ഇതേ കേസിൽ കൂട്ടു പ്രതിയാണ് ഭാഗ്യ നായിക് . വധശ്രമ കേസിൽ പ്രതികളായതോടെ ഇയാളും കാമുകി ഭാഗ്യനായികും ഒളിവില്‍പോവുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീര്‍ത്ത് കാമുകിയോടൊപ്പം ജീവിക്കുകയായിരുന്നു വിട്ടല്‍ നായികിന്റെ ലക്ഷ്യം.








