കാസര്‍കോട്: കെ എസ് ഇ ബി മൈലാട്ടി സബ് സ്‌റ്റേഷന്‍ മുതല്‍ വിദ്യാനഗര്‍ സബ് സ്‌റ്റേഷന്‍ വരെയുള്ള 110 കെ വി ലൈനിന്റെ ശേഷി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പുതിയ ലൈനില്‍ കൂടി നാളെ (വ്യാഴം) മുതല്‍ ഏതു സമയത്തും വൈദ്യുതി പ്രവഹിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. നായന്മാര്‍മൂല മുതല്‍ കലക്ട്രേറ്റ് കോമ്പൗണ്ടിനകത്തുള്ള ലൊക്കേഷന്‍ വരെ പുതുതായി നിര്‍മ്മിച്ച ലൈനിലാണ് വൈദ്യുതി പ്രവഹിക്കുക. ടവറും ലൈനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ലൈനിലോ, ടവറിലോ അസാധാരണമായ വിധത്തില്‍ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ 9496011383, 9496010225, 9496011381 നമ്പരുകളില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.







