തളിപ്പറമ്പ്’ ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്, കൊട്ടയാട് കവലയ്ക്കു സമീപത്തെ കുഴിക്കണ്ടത്തില്‍ പുത്തന്‍ പുരയില്‍ സജിയുടെ മകന്‍ എം എസ് ജോയല്‍ (18)ആണ് മരിച്ചത്. ബംഗ്‌ളൂരു റൂറലിലെ ദേവനഹള്ളി ജി ടി ടി സി കോളേജിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്.
സജിയും കുടുംബവും വര്‍ഷങ്ങളായി ബംഗ്‌ളൂരുവിലാണ് താമസം. താമസ സ്ഥലത്തു നിന്നും ആറു കിലോ മീറ്റര്‍ അകലെയാണ് ദേവനഹള്ളി കോളേജ്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ചാണ് ജോയല്‍ കോളേജില്‍ പോയിരുന്നത്. രാവിലെ കോളേജില്‍ എത്തിയ ജോയല്‍ ഉച്ചയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തിയിരുന്നു. കൂട്ടുകാര്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ജോയലിനെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. മരണവിവരമറിഞ്ഞ് സജിയുടെ ബന്ധുക്കള്‍ ബംഗ്ലൂരുവില്‍ എത്തിയിട്ടുണ്ട്. സംസ്‌ക്കാരം ഇന്നു വൈകിട്ട് ബംഗ്‌ളൂരു സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.
മാതാവ്: ഷീബ(നഴ്‌സ് ബംഗ്‌ളൂരു). സഹോദരി: പ്രിയ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി).







