കണ്ണൂര്‍: കൂത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന് നേരെയാണ് അക്രമം ഉണ്ടായത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒരു സംഘമാളുകള്‍ സംഘടിതരായെത്തി ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണംആരംഭിച്ചു.








