കാസര്‍കോട്: വ്യത്യസ്ത പരാതികളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 വയസ്സുള്ള പെണ്‍കുട്ടിയുടെ പരാതി പ്രകാരം കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. മുഹമ്മദ് എന്നയാള്‍ക്കെതിരെയാണ് കേസ്. സ്‌കൂളിലേക്ക് പോകുന്നതിനിടിയില്‍ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
11 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി നല്‍കിയ സമാന പരാതിയില്‍ ഇയാൾക്കെതിരെ ബദിയഡുക്ക പൊലീസും പോക്‌സോ കേസെടുത്തു.
15 കാരി നല്‍കിയ മറ്റൊരു പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ ഷൈജു എന്നയാള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ കേസെടുത്തത്. സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടു പോകുന്നതിനിടയില്‍ കെട്ടിപ്പിടിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നു കേസുകളിലെയും പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







