കാസര്‍കോട്: ഓട്ടോ ടെമ്പോയില്‍ ജഡ്ജിയുടെ കാര്‍ ഇടിച്ച് കുമ്പള സ്വദേശി മരിച്ചു. പേരാല്‍, പൊട്ടോരിയിലെ കെ. ചന്ദ്ര (70)യാണ് മരിച്ചത്. ഇന്നലെ (ചൊവ്വ)രാവിലെ പത്തര മണിയോടെ കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിങ്ങല്‍പ്പടിയിലാണ് അപകടം.

അപകടത്തില്‍ ഓട്ടോ ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിയ ചന്ദ്രയെ സാഹസികമായി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് കുണ്ടങ്കേരടുക്ക ശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചന്ദ്ര 48 വര്‍ഷമായി മംഗ്‌ളൂരുവിലെ കല്‍പ്പന സ്വീറ്റ്‌സ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശങ്കരി. മക്കള്‍: ശീതള്‍, സരിത, മരുമക്കള്‍: ചന്ദ്രഹാസ, ദിനേശ. സഹോദരങ്ങള്‍: സുശീല, സുരേഖ, ശോഭ.








