ഇന്ത്യൻ-അമേരിക്കൻ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് ഹോസ്പിറ്റലിന്റെ ആദ്യ ‘ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്’ ആയി നിയമിച്ചു
പി പി ചെറിയാൻ ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് മെഡിക്കൽ സെന്ററിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്, ഡീൻ ഓഫ് ദ മെഡിക്കൽ ഫാക്കൽറ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബർ 1-ന് അദ്ദേഹം ചുമതലയേൽക്കും. സ്ഥാപനത്തിന്റെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മേൽനോട്ടം ഡോ. രവി തഥാനിക്കായിരിക്കും. നിലവിൽ സീഡാർസ്-സിനായിൽ ക്ലിനിക്കൽ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. …