കാസർകോട്: വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയർ മുന്നിലാണെങ്കിലും പരിസരശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം മുന്നോട്ടുവെച്ചതിലൂടെ പൊതുഇടങ്ങളുടെ ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അവർ കൂട്ടിച്ചേർത്തു.ബിജെപി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നഗര ശുചീകരണ പരിപാടി കറന്തക്കാട്ട് ഉദ്ഘാടനം ചെയ്യു കയായിരുന്നു അവർ. വരപ്രസാദ് കോട്ടക്കണി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സവിത, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, എൻ. സതീഷ്, ഗുരുപ്രസാദ് പ്രഭു, ദിവ്യ സന്ദീപ്, രവീന്ദ്ര പൂജാരി, അരുൺ കുമാർ ഷെട്ടി, രാജേഷ് നായിക്, ഹരീഷ് കെ.ആർ., ചേതൻ, ശരത് അണങ്കൂർ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രുതി, ശാരദ, സുധാറാണി നേത്യത്വം നൽകി. നൂറിലധികം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .അടുക്കത്ത്ബയൽ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു.







