കാസർകോട്: കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാൻ പരിശോധനയും വിദഗ്ദ്ധ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് കൺസൾട്ടേഷനും 13-ന് നടത്തും. രാവിലെ 11 മുതൽ 12.30 വരെയാണ് സൗജന്യ പരിശോധനാ ക്യാമ്പ് . കരൾ രോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവർ എന്നിവയുടെ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന വേദനരഹിതമായ അൾട്രാ സൗണ്ട് സാങ്കേതികവിദ്യയാണ് ഫൈബ്രോ സ്കാൻ. കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കോശങ്ങൾക്കുണ്ടായ തകരാറുകളും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന വിദഗ്ദ്ധ പരിശോധനയാണ് ഫൈബ്രോ സ്കാൻ.ഫാറ്റി ലിവർ രോഗമുള്ളവർ, ഹെപ്പറ്റൈറ്റിസ്-ബി, സി ബാധിതർ, മദ്യപാന ശീലമുള്ളവർ, ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി) രക്തപരിശോധനാ ഫലങ്ങളിൽ വ്യത്യാസമുള്ളവർ എന്നിവർക്ക് ഈ പരിശോധന ഏറെ ഫലപ്രദമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനായി 7034001111 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്







