കൂട്ടുകാർക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കരക്കടിഞ്ഞു

മംഗ്‌ളൂരു: സോമേശ്വരം, പെരിബയല്‍ ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കരക്കടിഞ്ഞു. ചിക്കമംഗ്‌ളൂരു, കൊപ്പ, കൊമ്മരാടി സ്വദേശിയും ഉജിരെ എസ്ഡിഎം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമായ ശോഭിത്ത് .എം.ഗൗഡ (18)യുടെ മൃതദേഹമാണ് ഇന്ന് (തിങ്കള്‍) രാവിലെ കരക്കടിഞ്ഞത്. കാണാതായ സ്ഥലത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റാറിലെ കൊറഗജ്ജ ക്ഷേത്ര ദർശനനെത്തിയതായിരുന്നു ശോഭിത്തും കൂട്ടുകാരായ മറ്റു എട്ടു പേരും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷമാണ് സംഘം സോമേശ്വരത്ത് എത്തിയത്. കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ ശോഭിത്തും ആകാശും കൂറ്റന്‍ തിരമാലയില്‍പെടുകയായിരുന്നു. ആകാശ് രക്ഷപ്പെട്ടുവെങ്കിലും ശോഭിത്തിനെ കാണാതായി. ഉള്ളാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഉള്ളാള്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page