മംഗ്‌ളൂരു: മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്നു സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു.കാവൂര്‍ പൊലീസ് സ്റ്റേഷന്‍പരിധിയിലെ സോണാലി (30)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ശിവലിംഗപ്പയെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശിവലിംഗപ്പയും ഭാര്യയും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്നു പറയുന്നു. കഴിഞ്ഞ ദിവസം സമാന രീതിയില്‍ വഴക്കുണ്ടാവുകയും ഇതിനിടയില്‍ ശിവലിംഗപ്പ ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നു . പറയുന്നു.








