കുമ്പള: ലഹരി ഉപയോഗത്തിന് സാധ്യതയുള്ളതും അപകടാവസ്ഥയിലുള്ളതുമായ പ്രദേശങ്ങൾ ഏറ്റെടുത്ത് ആരോഗ്യകരമായ കമ്മ്യൂണിറ്റി ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കുമ്പളയിൽ ആരംഭിക്കുന്ന റിലാക്സ് വിശ്രമ- വിനോദ -സുരക്ഷാ കേന്ദ്രത്തിനു ഇന്ന് തറക്കല്ലിട്ടു. എ കെ എംഅഷറഫ് എം എൽ എ ശിലാ സ്ഥാപനം നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രിവൻ്റീവ് ഓഫീസർ ജിജിൻ എം വി, അസീസ് കളത്തൂർ, വാർഡ് മെമ്പർ സ്നേഹ, മറ്റ് പഞ്ചായത്ത് മെമ്പർമാർ ,രാഷ്ട്രീയ സംഘടന ഭാരവാഹികൾ,ജില്ലാ വിമുക്തി കോർഡിനേറ്റർ സ്നേഹ. കെ എം , സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത് പി , പ്രിവൻ്റീവ് ഓഫീസർ മൊയ്തീൻ സാദിഖ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിശ്രീ പ്രസംഗിച്ചു .







