അഡൂർ , ബെള്ളിപ്പാടിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചിക്കല്ലിൽ വീട്ടമ്മയെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളിപ്പാടി ഹൗസിലെ ബി.എച്ച്. ജയന്തി (53)യാണ് മരിച്ചത് . വീടിനു പുറകു വശത്തെ അടുക്കളയിലാണ് പൊള്ളലേറ്റു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനിച്ചായിരുന്നു താമസം. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ധരിച്ചിരുന്ന മാക്സിയിലേയ്ക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ആദൂർ പൊലീസ് കേസെടുത്തു.എട്ടു മാസം മുമ്പാണ് മാതാവ് മരിച്ചത്. സഹോദരങ്ങൾ: ഗംഗാധര , കുഞ്ഞണ്ണ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page