നമ്പ്യാറടുക്കം അക്ഷയ കുടുംബശ്രീ ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു; കനിവ് പാലിയേറ്റീവ് സഹായ ധനവും കൈമാറി
രാവണേശ്വരം : നമ്പ്യാറടുക്കം അക്ഷയ കുടുംബശ്രീ പരസ്പര സഹായ നിധിയിൽ അവശേഷിച്ച തുകയും കുടുംബശ്രീ അംഗങ്ങളുടെ വിഹിതവും ചേർത്ത് അംഗങ്ങൾക്കും അക്ഷയ കുടുംബശ്രീ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കും ഓണ കിറ്റുകളും ഓണ പുടവയുംസമ്മാനിച്ചു . മാവേലി നാടു ഭരിച്ചിരുന്ന കാലത്തെ അനുസ്മരിച്ച് എല്ലാവരും ഒരുപോലെ ഓണം ആഘോഷിക്കണമെന്ന ആശയം മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു . ഓണക്കിറ്റും ഓണപ്പുടവയുംഅവർ കൈമാറി. ഒപ്പം കനിവ് പാലിയേറ്റീവിനുള്ള ധനസഹായവും വിതരണം ചെയ്തു …