പട്ടാപ്പകല്‍ കടയില്‍ നിന്നു പണം കവര്‍ന്നു; തളങ്കരയില്‍ താമസക്കാരനായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പട്ടാപ്പകല്‍ കടയില്‍ നിന്നു പണം കവര്‍ന്നു രക്ഷപ്പെട്ട വിരുതനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു. പഴയങ്ങാടി, വെങ്ങര സ്വദേശിയും കാസര്‍കോട്, തളങ്കരയില്‍ താമസക്കാരനുമായ പുന്നക്കന്‍ മുസമ്മിലി(35) നെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ (ഞായര്‍) വൈകുന്നേരം നാലര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടിയിലെ പിഎംകെ അഫ്‌സലിന്റെ കടയിലാണ് മോഷണം. അഫ്‌സല്‍ കടയുടെ പുറത്ത് ഇറങ്ങിയ തക്കത്തില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന മുസമ്മില്‍ പെട്ടെന്ന് കടയില്‍ കയറി 15,000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഒരു സുഹൃത്തിനെ കൊണ്ട് മുസമ്മലിനെ ഫോണില്‍ വിളിപ്പിച്ചാണ് പൊലീസ് കെണിയൊരുക്കിയത്. സുഹൃത്തിന്റെ ഫോണ്‍ വിളി എത്തുമ്പോഴേക്കും മുസമ്മില്‍ ചെറുവത്തൂരില്‍ എത്തിയിരുന്നു.താന്‍ ബൈക്കുമായി വരുന്നുണ്ടെന്നും ഒന്നിച്ചു പോകാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച മുസമ്മല്‍ ചെറുവത്തൂരില്‍ കാത്തു നിന്നു. സുഹൃത്ത് ബൈക്കുമായി എത്തി മുസമ്മലിനെ പഴയങ്ങാടിയിലേക്ക് തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീടാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page