തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ.ഡിയു
ടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഒന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. മകള്‍ വീണ രണ്ടാം പ്രതിയും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് കേസില്‍ മൂന്നാം പ്രതിയുമാണ്.
ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ചെയ്യാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രണ്ടാമത്തെ അഴിമതി കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.








