കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ മജീദ് പട്‌ള (56) അന്തരിച്ചു. പരേതരായ എംഎ മൊയ്തീന്‍ കുഞ്ഞി- ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മൊയ്തീന്‍ മിസ് യാന്‍ (ഐടിഎഞ്ചിനീയര്‍), ആസിയമിന്നത്ത് (ഡിഫാം വിദ്യാര്‍ത്ഥിനി). മരുമകള്‍: ഹവ്വജുമാന. സഹോദരങ്ങള്‍: എംഎ അബ്ദുള്ള, എംഎഅഷ്‌റഫ്,ഖദീജ, ആയിഷ, സഫിയ, ഫാംസീന, ഫൗസിയ.
മധൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, സംയുക്ത ജമാഅത്ത് ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാടിന്റെ സാമൂഹിക-രാഷ്ട്രീയ-മത-സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന മജീദ് പട്‌ളയുടെ ആകസ്മിക വിട വാങ്ങല്‍ നാടിനെ കണ്ണീരിലാഴ്ത്തി.







