മംഗ്‌ളൂരു: പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ സമഗ്ര സംഭാവനക്ക് കല്‍ക്കൂര പ്രതിഷ്ഠാന്‍ ഏര്‍പ്പെടുത്തിയ കല്‍ക്കൂര സാംസ്‌കൃതിക സിരി അവാര്‍ഡ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍ പാട്ടാളിക്ക്. മംഗ്‌ളൂരു പത്തുമുടി സൗധത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു. നിലവിൽ കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈ.എസ് പിയാണ് കഥകളി നടൻ കൂടിയായ ബാലകൃഷ്ണൻ.
ജ്ഞാനപീഠം പുരസ്‌കാര ജേതാവും പ്രശസ്ത സാഹിത്യകാരനുമായ കോട്ടശിവറാം കാറന്തിന്റെ 123-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാരന്ത് പുരസ്‌കാരം ചടങ്ങിൽ വച്ച് മുതിര്‍ന്ന കന്നഡ സാഹിത്യകാരിയും നോവലിസ്റ്റുമായ വൈദേഹിക്കും സമ്മാനിച്ചു.
ഹംപി, മംഗ്‌ളൂരു സര്‍വ്വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സിലറായ പ്രൊഫ. ബിഎ വിവേക് റായ്, കോട്ട ശിവരാം കാരന്തിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മംഗ്‌ളൂരു സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. പിഎല്‍ ധര്‍മ്മ, മംഗ്‌ളൂരു എംഎല്‍സി അഡ്വ.ഐവന്‍ ഡിസൂസ, കന്നഡ സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഹരികൃഷ്ണ കുനാരൂര്‍, ഡോ. എംവി പുരാണിക്, ഭുവനേശ്വരി ഹെഗ്‌ഡെ, കർണാടക ബ്യാരി സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഉമ്മർ യുഎച്ച് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കല്‍ക്കൂര പ്രതിഷ്ഠാൻ അധ്യക്ഷന്‍ എസ് പ്രദീപ് കുമാര്‍ കല്‍ക്കൂറ നേതൃത്വം നല്‍കി.








