കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നീലേശ്വരം, ആലിങ്കീല്‍ ,ചിറപ്പുറം, നാലുപുരപ്പാട്ടില്‍ സമീറി (30)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ഒക്ടോബര്‍ നാലിന് പുതിയ ബസ് സ്റ്റാന്റ് ഡയമണ്ട് ഹോട്ടലിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചെങ്കള, ചേരൂര്‍, മേനങ്കോട്ടെ കമ്മട്ടഹൗസില്‍ അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.







