കുമ്പള ടൗണിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്താൻ നേതൃത്വം നൽകിയതു പഞ്ചായത്തു പ്രസിഡന്റും വ്യാപാരി സംഘടനാ ഭാരവാഹികളും; വീഡിയോ വൈറൽ

കുമ്പള: കുമ്പളയിലെ വിവാദമായ റോഡ് അടയ്ക്കലിനു നേതൃത്വം കൊടുത്തതു പഞ്ചായത്തു പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി – യൂത്ത് വിംഗ് ഭാര | വാഹികളുമാണെന്നു തെളിഞ്ഞു.
എവിടെയോ അപകട പെയിന്റടിച്ചു മുൻകൂട്ടി കരുതിവച്ചിരുന്ന കോൺക്രീറ്റിന്റെ കൂറ്റൻ കട്ടകൾ ലോറിയിൽ കൊണ്ടു വന്നു ക്രയിൻ ഉപയോഗിച്ചു ഇറക്കുന്നതിന്റെയും ഗതാഗതം തടസ്സപ്പെടുത്തുന്ന
തരത്തിൽ അതു റോഡിൽ ഇറക്കി വയ്ക്കുന്നതിന്റെ യും അതിനു നേതൃത്വംനൽകുന്നവരുടെയും വീഡിയോ കുമ്പളയിൽ പറക്കുകയാണ്. ഈ വീഡിയോയിൽ പഞ്ചായത്ത് പ്രസിഡന്റും രണ്ടു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും വ്യാപാരി സംഘടനാ ഭാരവാഹികളും ഉണ്ടെന്നു വ്യാപാരികൾ വ്യക്തമാക്കുന്നു. വ്യാപാരികൾ തന്നെ സംഭവം വീഡിയോ ചെയ്തു മെർച്ചന്റ് സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നെന്നും അതിൽ നിന്നു വീഡിയോ കുമ്പളയിലാകെ ഇപ്പോൾ പറക്കുകയാണെന്നും നാട്ടുകാരും പറയുന്നു.
കെ.എസ്.ടി.പി.യുടെ നിയന്ത്രണത്തിലുള്ള റോഡിലാണ് അനധികൃത തടസ്സം ഉണ്ടാക്കിയിട്ടുള്ളത്. ഈ റോഡിൽ പഞ്ചായത്തിനു യാതൊരു തരത്തിലുള്ള അധികാരവുമില്ലെന്നു മരാമത്ത് അധികൃതർ പറയുന്നു. കെ.എസ്.ടി.പി. റോഡിൽ കൂറ്റൻ കോൺക്രീറ്റ് കട്ടകൾ വച്ചു ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ വ്യക്തമായ ചിത്രം വീഡിയോയിലൂടെ പ്രചരിച്ചിട്ടും അധികൃതർ പാലിക്കുന്ന നിസംഗത നാട്ടിൽ ദുരൂഹത പരത്തുന്നുണ്ട്. ഇതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും പരാതി നൽകാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. അതേ സമയം സംഭവത്തിൽ ഇന്നു രാത്രി പൊലീസ് സ്റ്റേഷനിൽ ബസ് ജീവനക്കാരുമായി പൊലീസ് ചർച്ച നടത്തുന്നുണ്ട്. പ്രശ്നത്തിൽ രമ്യവും നീതിപൂർവകവും നിയമപരവുമായ നടപടി ഉണ്ടാവുമെന്നു പൊതുവേ കരുതുന്നു. അല്ലാത്തപക്ഷം ഓരോരുത്തരും അവരവരുടെ നിയമം നടപ്പാക്കാൻ ശ്രമിച്ചേക്കുമെന്നും അതു നിയമ വ്യവസ്ഥക്കു ഭീഷണിയായേക്കുമെന്നും ഉത്കണ്ഠയുണ്ട്. അത്തരമൊരു സാഹചര്യത്തിനു നിലവിലെ ഭരണസംവിധാനത്തിൽ അവസരമുണ്ടാവുന്നതു സർക്കാരിനും തലവേദനയായേക്കുമെന്നു സംസാരമുണ്ട്.

അതിനിടെ കെ എസ് ടി.പി. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിൽപ്പെട്ടവർ കോടതി അലക്ഷ്യക്കേസിൽ പ്രതികളായേക്കാൻ ഇടയുണ്ടന്നു സൂചനയുണ്ട്.കുമ്പള ബസ് സ്റ്റാന്റും ഗതാഗത പ്രശ്നങ്ങളും മറ്റുമായി ബന്ധപ്പെട്ട് അഡ്വ. ഉദയകുമാറിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ പരാതി നിലവിലുണ്ട്.
ഈ പരാതിയിൽ കോടതി പഞ്ചായത്തു സെക്രട്ടറിക്കു നോട്ടീസ് നൽകിയിരുന്നു.
കോടതിയുടെ പരാഗണനയിലിരിക്കുന്ന പ്രശ്നത്തിൽ വീണ്ടും നിയമവിരുദ്ധമായ ഇടപെടലുകളുണ്ടാവുന്നതു നിയമ നടപടിക്കു ഇടയാക്കിയേക്കാമെന്നു സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page