സി പി എം വിശാല സമിതി യോഗം: എം.വി.ഗോവിന്ദനു പാര്‍ട്ടിയുടെ ശാസന; പി.ജയരാജനും എം.ബി.രാജേഷും വി.ശിവന്‍ കുട്ടിയും സെക്രട്ടറിയേറ്റില്‍, ടി.പി രാമകൃഷ്ണനെ ഇടത് മുന്നണി ഏകോപന സമിതി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി, സംസ്ഥാന സമിതിയില്‍ 10 പുതു മുഖങ്ങള്‍ കൂടി, പി.രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറാക്കാനും ധാരണ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി കോഴിക്കോട് ചേര്‍ന്ന സി പി എം വിശാല സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പാര്‍ട്ടിയുടെ ശാസന. പോളിറ്റ് ബ്യൂറോയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ശാസന നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ അഴിച്ച് പണിയും നടത്തി. കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസകിനെയും ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ …