കാസർകോട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന ബേക്കൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ 529 പോയിന്റുകളോടെ ജിഎച്ച്എസ്എസ് പാക്കം ജേതാക്കളായി. 440 പോയിന്റുകളോടെ ജിഎച്ച്എസ്എസ് ഉദുമ രണ്ടാം സ്ഥാനവും 438 പോയിന്റുകളോട് ജിഎച്ച്എസ് എസ് പെരിയ മൂന്നാം സ്ഥാനവും നേടി.
എൽ പി ജനറൽ വിഭാഗത്തിൽ അംബിക എ എൽപിഎസ് ഉദുമ , എച്ച് ഐ എ യു പി എസ് ചിത്താരി , ജി എൽ പി എസ് പെരിയ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
യുപി ജനറൽ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പാക്കം, ജിഎച്ച്എസ്എസ് രാവണേശ്വരം ,ജി യു പി എസ് പുല്ലൂർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജിഎച്ച്എസ് തച്ചങ്ങാട് ഒന്നാം സ്ഥാനവും ജിഎച്ച്എസ് പെരിയ രണ്ടാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പാക്കം ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് ഉദുമ രണ്ടാം സ്ഥാനവും നേടി
യുപി സംസ്കൃതോത്സവത്തിൽ എസ് എം എയുപിഎസ് പനയാൽ ഒന്നാം സ്ഥാനവും ജിഎച്ച്എസ് തച്ചങ്ങാട് രണ്ടാം സ്ഥാനവും നേടി .
ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ജിഎച്ച്എസ് തച്ചങ്ങാട് ഒന്നാം സ്ഥാനവും ജിഎച്ച്എസ് ഉദുമ രണ്ടാം സ്ഥാനവും നേടി.
എൽ. പി അറബിക് വിഭാഗത്തിൽ ആർ എഎൽപിഎസ് മൗവ്വൽ, എച്ച്ഐ എയുപിഎസ് ചിത്താരി , എൽപിഎസ് കരിപ്പോടി, ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇഎംഎച്ച്എസ്എസ്, നൂറുൽഹുദ ഇഎംഎച്ച്എസ് കോട്ടിക്കുളം, ബേക്കൽ ഇസ്ലാമിയ എ എൽപി സ്കൂളും
യു പി അറബിക് വിഭാഗത്തിൽ ജിഎച്ച്എസ് തച്ചങ്ങാട്,
നൂറുൽ ഹുദാ ഇഎംഎച്ച്എസ് കോട്ടിക്കുളവും ജിഎം യുപിഎസ് പള്ളിക്കരയും ഒന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ നൂറുൽ ഹുദാ ഇ എം എച്ച് എസ് കോട്ടിക്കുളം ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് പള്ളിക്കര രണ്ടാം സ്ഥാനവും നേടി.







