കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട: 1.67 കോടിയുടെ സ്വര്‍ണ്ണ മിശ്രിതവുമായി കാസര്‍കോട്ടെ മുഹമ്മദ് അസ്‌റുദ്ദീന്‍ അറസ്റ്റില്‍; പിടികൂടിയത് ഡി.ആർ ഐ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 1.67 കോടി രൂപ വിലമതിക്കുന്ന 1300 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍. മുഹമ്മദ് അസ്‌റുദ്ദീന്‍ എന്നയാളെയാണ് ഡി ആര്‍ ഐ അറസ്റ്റു ചെയ്തത്. ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണ മിശ്രിതം കടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അധികൃതർ പരിശോധന നടത്തിയത്. അബുദാബിയില്‍ നിന്നും എത്തിയ ‘ഇത്തിഹാദ്’ വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസ്‌റുദ്ദീൻ .ഇയാളെ ഡി ആര്‍ ഐ ചോദ്യം ചെയ്തു വരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ സ്വർണ വേട്ടയാണ് ഇന്ന് (ശനി) കരിപ്പൂരിൽ നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page